Foot Ball Top News

നോട്രഡാം സ്റ്റേഡിയത്തിൽ ബൊറൂസിയ്ക്ക് ലിവർപൂളിന് മേൽ ജയം

July 20, 2019

author:

നോട്രഡാം സ്റ്റേഡിയത്തിൽ ബൊറൂസിയ്ക്ക് ലിവർപൂളിന് മേൽ ജയം

നോട്രഡാം സ്റ്റേഡിയത്തിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ ലിവർപൂളിന് എതിരെ രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ബൊറൂസിയ ജയിച്ചു കയറിയത്. വിജയികൾക്ക് വേണ്ടി അലാസർ, ഡിലാണേ, ലർസെൻ എന്നിവരാണ് ഗോളുകൾ നേടിയത്.

പ്രീ സീസൺ മത്സരങ്ങളിലെ ആദ്യ തോൽവി ലിവർപൂളിന് സമ്മാനിച്ച മത്സരത്തിൽ കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ പക്കോ അലാസർ ഡോർട്മുണ്ടനെ മുൻപിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പ്രമുഖ കളികാരായ വാൻഡൈക്, ഹെൻഡേഴ്സൻ, അർണോൾഡ് മുതലായവരെ ക്ളോപ്പ് കളത്തിൽ ഇറക്കി.


ചാമ്പർലൈൻന്റെ പ്രകടനം ആയിരിക്കും ഒരു പക്ഷെ ഈ മത്സരത്തിൽ നിന്നും ക്ളോപ്പിന് ലഭിച്ച പോസിറ്റീവ്. ലീഗമെന്റ് പരിക്ക്‌ മൂലം കഴിഞ്ഞ സീസൺ പുറത്തിരിക്കേണ്ടി വന്ന ചാമ്പർലൈൻ കളിയിൽ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. മിഡ് ഫീൽഡിൽ നിന്ന് മികച്ച റണുകളുമായി കളം നിറഞ്ഞു കളിച്ച ചാമ്പർലൈൻ ഈ സീസണില് ലിവർപൂൾ മധ്യനിരക്ക് പുതിയ മാനങ്ങൾ നൽകുമെന്ന് പ്രദീക്ഷിക്കാം. പ്രീ സീസൺ മത്സരങ്ങളിൽ ഗോൾ അടി ശീലമാക്കിയ പുത്തൻ താരോദയം റിയാൻ ബ്രെവസ്റ്ററും മികച്ച പ്രകടനം കാഴ്ച വച്ചു. കളിയുടെ 75 മിനുട്ടിൽ പെനാൽറ്റി ഗോൾ ആക്കിയാണ് താരം പ്രീ സീസണിലെ നാലാം ഗോൾ കരസ്ഥമാക്കിയത്.

ഞാറാഴ്ച സേവിയക്ക് എതിരെ ആണ് ലിവർ പൂളിന്റെ അടുത്ത മത്സരം. തുടർന്ന് ബുധനാഴ്ച യാങ്കി സ്റ്റേഡിയത്തിൽ സ്പോർട്ടിങ് ആയിട്ടുള്ള മത്സരത്തോട് കൂടി US ടൂർ സമാപിക്കും.

Leave a comment

Your email address will not be published. Required fields are marked *