Cricket Editorial Epic matches and incidents legends Top News

മോഹിന്ദർ ലാല അമർനാഥ് അഥവാ “ജിമ്മി” – 1983 ൽ രാജ്യം കടപ്പെട്ട പ്രതിഭ

July 20, 2019

author:

മോഹിന്ദർ ലാല അമർനാഥ് അഥവാ “ജിമ്മി” – 1983 ൽ രാജ്യം കടപ്പെട്ട പ്രതിഭ

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ടെസ്റ്റ് നായകനായ ഇതിഹാസം സാക്ഷാൽ ലാല അമർനാതിന്റെ സൽപുത്രൻ. ഭാരതത്തിന്റെ പ്രഥമ ശതകം നേടിയ മഹാനാണ് ലാല അമർനാഥ്, 1952 പാകിസ്താനെതിര . അച്ചന്റെ മികവിനെക്കാൾ കൂടുതൽ മക്കൾക്ക് ക്രിക്കറ്റിൽ കിട്ടുക പൊതുവെ കുറവാണ്, പക്ഷെ ജിമ്മി ഇത് മാറ്റി എഴുതി. 1983ലെ ലോകകപ്പിലെ താരം വേറെ ആരും അല്ല മോഹിന്ദർ അമർനാഥ് ആണ്. സെമി ഫൈനൽ, ഫൈനൽ എന്നീ രണ്ടു റൗണ്ടിലെ “പായും പുലി”!!!!!!.

ഫാസ്റ്റ്ബൗളിംഗ് ഓൾ റൗണ്ടർ, ഈ ജനുസിൽപ്പെട്ട മറ്റൊരു താരം ഇൻഡ്യൻ ക്രിക്കറ്റിൽ ഇതുവരെ കളിച്ചില്ല. പിന്നെ 3സ്ഥാനത് ഒരു നക്കൂരമായി കളിക്കുക, അതാണ് ജിമ്മി മോഹിന്ദർ.12 ഓവർ എറിഞ്ഞു വെറും 27 രണ്സ്, ഏതാണ്ട് ആവറേജ് 2.27 ലോക ക്രിക്കറ്റിൽ, അല്ലെങ്കിൽ 60 ഓവർ ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ രീതിയിൽ ബൗൾ ചെയ്ത ഏക ഭാരതീയൻ. ഒരു പക്ഷെ പുരാതന ഇന്ത്യൻ ക്രിക്കറ്റിൽ ഇൻ കട്ടർ, ഔട്ട് കട്ടർ, സ്വിങ് എന്നിവ കാണിച്ചു എതിരാളികളെ തല കറക്കിയ ആദ്യത്തെ ഇന്ത്യൻ. കാരണം വേറെയാണ്, അദ്ദേഹത്തിന്റെ രണപ്പ് ബാറ്സ്മാന്മാരെ മാനസികമായി അലട്ടും, നാടൻ ഭാഷയിൽ പറഞ്ഞാൽ”കഞ്ഞി വെള്ളം കുടിക്കാതെ പോലെ ഓടിവരുക, എന്നിട്ട് അപ്രതീക്ഷിതമായി കട്ടർ, സ്വിങ് എന്നിവ എറിയുക, അതാണ് മോഹിന്ദർ.

ഫാസ്റ് ബോളിങ് നിരക്കെതിര ബാറ്റിംഗ് ചെയ്യുക എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹോബിയാണ്. 1983 ലോക കപ്പ് ഫൈനലിൽ എതിരാളികൾ വിൻഡീസ് ആയിരുന്നെല്ലോ, അവരുടെ ബൗളർമാർ ആണേൽ അന്നത്തെ തീയുണ്ട വർഷക്കുന്ന ജോയൽ ഗർണ്ണർ, മൈക്കൽ ഹോൾഡിങ്, ആന്റി റോബർട്ട്, മാൽക്കം മാർഷൽ. അവരുടെ മുന്നിൽതകർന്നടിഞ്ഞ ഇന്ത്യക്ക് വേണ്ടി നെഞ്ചുവിടർത്തി നിന്നു 80ബോളിൽ 26 രണ്സ് നേടിയത് ഒരു ചരിത്രമാണ്. ഇദ്ദേഹത്തിന്റെ പ്രതാപകാലത്, പാക്കിസ്ഥാൻ, ഇംഗ്ളണ്ട് എന്നിവർ ഇദ്ദേഹത്തെ ഒരു പാട് ഭയന്നിരുന്നു എന്ന് ഒരിക്കൽ ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞിരുന്നു…

special request – പഴയ കളിക്കാരെ പറ്റി കഷ്ടപ്പെട്ട് എഴുതുന്നത് ലൈക് കിട്ടാനോ , പ്രശംസ കിട്ടാൻ വേണ്ടിയോ അല്ല, എല്ലാവർക്കും അറിവുകൾ കിട്ടാൻ കൂടിയാണ്, ലൈക് വേണ്ട, ഒന്ന് വായിക്കുകയും ചെയ്യുക സചിൻ, കോലി,ധോണി,, രോഹിത്,സെഹ്‌വാഗ്‌ ഇവർ മാത്രമല്ല ഇൻഡ്യൻ ക്രിക്കറ്റ്…. അറിയാൻ, അല്ലെങ്കിൽ വായിക്കാൻ താല്പര്യം ഇല്ലാത്തവർ ദയവായി വേണ്ടാത്ത രീതിയിൽ ഉള്ള കമന്റ് ഒഴിവാക്കുക.

Sathya Keerthy

Leave a comment