Cricket legends Top News

Malcom Marshall – “മറക്കാനാവുമോ ഈ ബൗളിംഗ് വിസ്ഫോടനത്തെ”

July 19, 2019

author:

Malcom Marshall – “മറക്കാനാവുമോ ഈ ബൗളിംഗ് വിസ്ഫോടനത്തെ”

ലോക ഫാസ്റ്റ്‌ ബൗളിംഗ് നിര കണ്ട ഏറ്റവും മികച്ച അപകടകാരിയായ ചുരുക്കം ബൗളർമാരിൽ പ്രമുഖൻ. വിൻഡിസ്സിന്റെ പ്രതാപകലഘട്ടത്തിൽ അതായത് 70കളുടെ അവസാനകാലത് ടീമിൽ വന്ന് വിൻഡീസ് ടീമിന്റെ പ്രതാപം നഷ്‌ടപ്പെടുന്ന കാലം വരെ കളിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ.  5.1അടി ഉയരമുള്ള മാർഷൽ എറിഞ്ഞത് അന്നത്തെ ലോക ക്രിക്കറ്റിനെ വിറപ്പിച്ച, 6അടി ഉയരക്കാരായ ജോയൽ ഗർണ്ണർ, ഹോൾഡിങ്, എന്നിവരുടെ വേഗതയിൽ ആയിരുന്നു, വിൻഡീസ്മായുള്ള കളിയിൽ ബാറ്റ്സ്മാന്മാർക് 70,80 കാലത്ത് ഏറ്റവും പരിക്കുകൾ ഉണ്ടായത് മാർഷലിന്റെ ബൗളിംഗിൽ ആയിരുന്നു. ലെഗ്ഗ് കട്ടർ, സ്വിങ് യോർക്കർ, ബൗൻസർ , ഇവയായിരുന്നു മാർഷലിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം, ഒരിക്കൽ ഇംഗ്ളണ്ട്‌നെതിരായ ടെസ്റ്റ് മത്സരത്തിൽ മാർഷലിന്റെ ബൗൻസർ കൊണ്ട് മൂക്കിന്റെ പാലം ഒടിഞ്ഞ മൈക് ഗാറ്റിങ്ന്റെ ക്രിക്കറ്റ് കരിയർ വരെ അവസാനിച്ചു എന്ന ഒരു അവസ്ഥയിൽ എത്തിച്ചേർന്നതാണ്.

ഒരു മികച്ച ഫാസ്റ്റ് ബൗളർ എന്നതിൽ ഉപരി വലറ്റത്തെ ഒരു അപകടകാരിയായ ബാറ്റ്സ്മാൻ കൂടിയാണ് മാർഷൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം തുടർച്ചയായി iCC റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ആദ്യമായി നിന്ന ഒരേ ഒരു ബൗളർ. അദ്ദേഹത്തിന്റെ ഒറ്റക്കയ്യൻ ഷോട്ട് നമ്മുടെ നാട്ടിൻപുറങ്ങളിലെ കളികളിൽ വരെ വൻ തരംഗം ആയിരുന്നു. 20.80 ശരാശരി ആവറേജിൽ 200 വിക്കറ് സ്വന്തമാക്കിയ റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം. 1999ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് കോളിൻ കാൻസർ എന്ന അപൂർവമായ അസുഖം ബാധിച് അദ്ദേഹം മരിച്ചു. ഒരു പക്ഷെ അദ്ദേഹത്തിന്റെ അതേ രീതിയിൽ ബൗൾ ചെയ്യുന്നവരാണ് ലസിത് മല്ലിങ്ക , ജസ്പ്രിത് ഭുംറ എന്നിവർ.

Leave a comment

Your email address will not be published. Required fields are marked *