Top News

പി.​​ടി. ഉ​​ഷ​​യ്ക്ക് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍റെ അം​​ഗീ​​കാ​​രം

July 19, 2019

author:

പി.​​ടി. ഉ​​ഷ​​യ്ക്ക് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍റെ അം​​ഗീ​​കാ​​രം

കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന കാ​​യി​​ക താരം പി.​​ടി. ഉ​​ഷ​​യ്ക്ക് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഐ​​എ​​എ​​എ​​ഫ്) അം​​ഗീ​​കാ​​രം ലഭിച്ചു. ഐ​​എ​​എ​​എ​​ഫി​​ന്‍റെ മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് ഉ​​ഷ​​യ്ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ലഭിച്ചതായി ഐ​​എ​​എ​​എ​​ഫ് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്രഖ്യാപിച്ചു . സെ​​പ്റ്റം​​ബ​​റി​​ൽ ഖ​​ത്ത​​റി​​ൽ ന​​ട​​ക്കു​​ന്ന 52-ാമ​​ത് ഐ​​എ​​എ​​എ​​ഫ് കോ​​ണ്‍​ഗ്ര​​സി​​ൽ ന​​ട​​ക്കു​​ന്ന പു​​ര​​സ്കാ​​ര​​ദാ​​ന ച​​ട​​ങ്ങി​​ൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ ഉ​​ഷ​​യെ ആ​​ദ​​രി​​ക്കും.

ലോ​​ക അ​​ത്‌​ല​​റ്റി​​ക് വേ​​ദി​​യി​​ൽ​​നി​​ന്ന് ല​​ഭി​​ച്ച വ​​ലി​​യ അം​​ഗീ​​കാ​​ര​​മാ​​ണിതെന്ന് ഉ​​ഷ പറഞ്ഞു. 1984ലെ ​​ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ത​​ല​​നാ​​രി​​ഴ​​യ്ക്ക്ക് വെങ്കല മെഡൽ നഷ്ട്ടമായി. എന്നാൽ അതെ വർഷം പദ്മശ്രീ ബഹുമതിയും അർജുന അവാർഡും കരസ്ഥമാക്കി താരം. 2000 -ൽ ഇന്ത്യയുടെ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഉഷ വിരമിച്ചു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *