Foot Ball Top News

ആഫ്രിക്കൻ നേഷൻസ് കപ്പ്: നൈജീരിയ ട്യുണീഷ്യയെ തോൽപ്പിച്ചു

July 19, 2019

author:

ആഫ്രിക്കൻ നേഷൻസ് കപ്പ്: നൈജീരിയ ട്യുണീഷ്യയെ തോൽപ്പിച്ചു

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്നലെ നടന്ന മത്സരത്തിൽ നൈജീരിയ ട്യുണീഷ്യയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ട്യുണീഷ്യയയെ നൈജീരിയ തോൽപ്പിച്ചത്.  മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ നൈജീരിയ ആദ്യ ഗോൾ നേടി. ഓഡിയോൺ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പിന്നീട് ഗ്രൗണ്ടിൽ വലിയ മുന്നേറ്റമാണ് ടുണീഷ്യ നടത്തിയത്. പല അവസരങ്ങൾ അവർ നേടിയിട്ടും ഗോളുകൾ നേടാൻ തുനീഷ്യക്ക് സാധിച്ചില്ല.  നിരവധി ഷോട്ടുകൾ അവർ ഗോൾ മുഖത്തേക്ക് അടിച്ചെങ്കിലും ഒന്നും ലക്‌ഷ്യം കൊണ്ടില്ല. ആക്രമിച്ച്  കളിച്ച ട്യുണീഷ്യക്ക്  രണ്ട യെല്ലൊ കാർഡുകൾ ലഭിച്ചു.

സെമിഫൈനലൈൽ അൾജീരിയയോട് തോറ്റാണ് നൈജീരിയ പുറത്തായത്. ഒന്നിനെതിരെ രണ്ട ഗോളുകൾക്കാണ് അവർ തോറ്റത്. അതേപോലെ സെമിയിൽ സെനഗലിനോട് ഒരു ഗോളിന് തോറ്റാണ് ടുണീഷ്യ പുറത്തായത്. ഇന്നാണ് ഫൈനൽ മത്സരം നടക്കുന്നത്.

Leave a comment