Foot Ball Top News

ആഫ്രിക്കൻ നാഷണൽ കപ്പ് ഫൈനൽ ഇന്ന്

July 19, 2019

author:

ആഫ്രിക്കൻ നാഷണൽ കപ്പ് ഫൈനൽ ഇന്ന്

കയ്റോ: നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം, ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിനു യോഗ്യത നേടിയ 2 ടീമുകൾ ഇന്ന് നേർക്കുനേർ എത്തുന്നു. ആഫ്രിക്കൻ ശക്തികളെല്ലാം പുറത്തായ ഈ ടൂർണമെന്റിൽ അൽജീറിയയും സെനഗലും കിരീടത്തിന് മുത്തമിടാൻ ഇന്ന് പോർക്കളത്തിലിറങ്ങുന്നു.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ റിയാദ് മഹ്റെസ് അൽജീറിയ ടീമിലുള്ളത് ടീം അംഗങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. ലിവർപൂൾ താരം സാദിയോ മാനെയുടെ ഗോളടി മികവിലാണു സെനഗലിന്റെ പ്രതീക്ഷ. സെനഗൽ ജയിച്ചാൽ യുവേഫ ചാംപ്യൻസ് ലീഗ്, ആഫ്രിക്കൻ നേഷൻസ് കപ്പ് എന്നിവ സ്വന്തമാക്കിയ ചുരുക്കം താരങ്ങളുടെ പട്ടികയിൽ മാനെയും ഇടംപിടിക്കും. കിരീടത്തിന് ആര് മുത്തമിടും എന്ന ആശങ്കയിലാണ് ഫുട്‌ബോൾ പ്രേമികൾ ഇപ്പോൾ. സാദിയോ മാനെയും റിയാദ് മഹ്റെസിനെയുമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1–0ന് അൾജീറിയയാണു ജയിച്ചത്.

Leave a comment