Foot Ball Top News

പിച്ച വച്ച് റിയാൻ ബ്രെവസ്റ്റർ.

July 18, 2019

author:

പിച്ച വച്ച് റിയാൻ ബ്രെവസ്റ്റർ.

യുവ നിരയെ കൈ പിടിച്ചു മുൻനിരയിലേക്ക് കൊണ്ട് വരുന്നതിൽ ക്ളോപ്പ് മറ്റാരേക്കാളും മുൻപിൽ ആണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.മാരിയോ ഗോട്സെ, അലക്സാണ്ടർ അർണോൾഡ് ഒകെ ഇതിന് മികച്ച ഉദാഹരണങ്ങൾ ആണ്. ആ പട്ടികയിലേക്ക് ഒരു പുതിയ താരോദയം ആയേക്കാം റിയാൻ ബ്രെവസ്റ്ററും.

പ്രീ സീസൺ മത്സരങ്ങളിൽ മികച്ച ഫോം ആണ് ഈ 19കാരൻ കാഴ്ച വച്ചത്. ഇയാൻ രഷ്, റോബി ഫൗളർ മുതലായ ലിവർപൂൾ മഹാരഥന്മാരോടാണ് റിയനെ ആരാധകർ ഉപമിക്കുന്നത്. ഇംഗ്ളണ്ട്‌നു വേണ്ടി ഫിഫ U17 വൾഡ് കപ്പിൽ ഗോൾഡൻ ബൂട്ട് നേടികൊണ്ടാണ് ഈ യുവാവ് തന്റെ വരവറിയിച്ചത്. എങ്കിലും തുടർന്നുള്ള സീസൺ പരിക്ക് ഒരു വില്ലൻ ആയി കടന്ന് വന്നു.

മികച്ച ബോൾ കണ്ട്രോൾ, തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവ്‌ എന്നീ ഗുണങ്ങൾ ഈ താരത്തെ ഉയരങ്ങളിലേക്ക് ഉയർത്തി വിട്ടേക്കാം. ഡാനിയേൽ സ്ടറിഡ്ജ് ട്രാൻസ്ഫർ മൂലം ഉണ്ടായ ഒഴിവ് ഈ സീസണില് തന്നെ ഒരു പക്ഷെ കളിക്കാൻ ഉള്ള അവസരങ്ങളൾ തുറന്നു കൊടുത്തേക്കാം. കോച്ച് ക്ളോപ്പിനെയും കയ്യിൽ എടുക്കാൻ റിയാണ് സാധിച്ചിട്ടുണ്ട്. എങ്കിലും ഡോർട്മുണ്ട്, സേവിയ, സ്പോർട്ടിങ് മുതലായ ടീമുകളുമായി ഉള്ള മത്സരങ്ങൾ വളർച്ചയുടെ ഏതു പടിയിൽ ആണ് ഈ യുവ താരം എത്തി നിൽക്കുന്നത് എന്ന് കൂടുതൽ സൂചനകൾ നൽകും.

Leave a comment

Your email address will not be published. Required fields are marked *