Foot Ball Top News

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മധ്യനിരയ്ക്ക് ഇനി ആഫ്രിക്കൻ കരുത്തുണ്ടാകും

July 18, 2019

author:

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മധ്യനിരയ്ക്ക് ഇനി ആഫ്രിക്കൻ കരുത്തുണ്ടാകും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റ മധ്യനിരയ്ക്ക് കരുത്താകാന്‍ സെനഗല്‍ താരമായ മുപ്പതുകാരൻ മിഡ്ഫീൽഡർ മുഹമ്മദ് മുസ്തഫയെ ടീമിലെത്തിച്ചു. 184 സെന്റിമീറ്റർ ഉയരമുള്ള ഈ മുപ്പത്കാരം സെൻട്രൽ മിഡ് ഫീൽഡർ പൊസിഷനിലാകും കളിക്കുക. എസ്ഡി ഏലിയ, ലെയ്ഡ എസ്പോർത്യു, സിഡി എബ്രോ, എസ്ഡി അമോരബിയത്ത, സിഡി സരിനേന, അൻഡോറ സിഎഫ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇതോടെ ഐഎസ്എല്‍ പുതിയ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി വർധിച്ചു.

നേരത്തെ ലെയ്ഡ എസ്‌പോര്‍ട്ടിയു, സി.ഡി.എബ്രോ, സി.ഡി.സരിനേന, എസ്.ഡി.അമോറെബീറ്റ, യുഡി ലോഗ്രോണ്‍സ്, എസ്.ഡി.ഇജിയാ, അന്‍ഡോറ സി.എഫ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച താരം ഇത്തവണ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്നാണ് ടീം മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

നല്ല കഴിവുള്ള കളിക്കാരനാണ് മുഹമ്മദെന്നും ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും ടീം പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി പറഞ്ഞു. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും പരീശീലകന്‍ വ്യക്തമാക്കി.

Leave a comment