Cricket legends Top News

അലൻ ഡൊണാൾഡ് – ഒരു കാലഘട്ടത്തിൽ വശ്യമായ ബൗളിംഗ് ആക്ഷൻ കൊണ്ട് നമ്മെ ത്രസിപ്പിച്ചവൻ

July 18, 2019

author:

അലൻ ഡൊണാൾഡ് – ഒരു കാലഘട്ടത്തിൽ വശ്യമായ ബൗളിംഗ് ആക്ഷൻ കൊണ്ട് നമ്മെ ത്രസിപ്പിച്ചവൻ

90കളുടെ തുടക്കത്തിൽ ക്രിക്കറ്റ് കണ്ടു തുടങ്ങിയവരുടെ ബൗളിംഗ് പ്രചോദന സ്വപ്നമായി ചിറക് വിടർത്തിയ മാന്ത്രികൻ…

എന്റെ ഒക്കെ കുട്ടിക്കാലത്തെ ഒരു അനുഭവം, ഡൊണാൾഡ് മുഖത്ത് തേച്ച സ്കിൻ പ്രൊട്ടക്ഷൻ ക്രീംഎന്താണെന്ന് അറിയാനുള്ള ആവേശം ആയിരുന്നു ആദ്യം സംശയം, ഒരു മുതിർന്ന നാട്ടിൻ പുറത്തെ കളിക്കാരൻ ചേട്ടൻ പറഞ്ഞു, ” എടാ അത് കൊൾഗേറ്റ് പേസ്റ്റ് അല്ലെങ്കിൽ സിബക്ക പേസ്റ്റ് ആകും എന്നു” അത് കേട്ട് മുഖത്ത് തേച്ചു മുഖം പൊള്ളി നാശമായ കാലത്തെ ഓർമ്മകൾ ഇപ്പോളും ഉണ്ട്.

ഒരു പക്ഷെ ഇതിഹാസ താരം സാക്ഷാൽ വസിം അക്രം കഴിഞ്ഞാൽ യുവ തലമുറയ്ക്ക് പ്രചോദനമായ ഒരു സ്റ്റൈലിഷ് ബൗളർ ഡൊണാൾഡ് ആകും, പിൻമേ ബ്രെറ്റ് ലീ, അക്തർ,.
ഡൊണാൾഡ് ബൗൾ ചെയ്യാൻ വരുന്നത് കാണുമ്പോൾ തന്നെ പേടിയാകും, അദ്ദേഹത്തിന്റെ ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ദ്രാവിഡ് എന്റെ കരിയറിന്റെ അവസാന കാലത്ത് വന്നത് ഭാഗ്യം, അല്ലെങ്കിൽ ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ശ്വാസം മുട്ടി മരിക്കാൻ സാധ്യത ഉണ്ടെന്ന്, അദ്ദേഹത്തിന്റെ ബൗളിംഗ് കര്യായറിൽ ആദ്യമായും, മൻസിമായും വിഷമിപ്പിച്ചത് 1996-98 കാലത് ദ്രാവിഡ് ആണ്, പിന്നർ സച്ചിനും..
ഇദ്ദേഹത്തെ പറ്റി പറയാൻ ഒരുപാട്‌ ഉണ്ട്..
കണ്ടാൽ ഭീകരൻ ആണേലും , തമാശകാരൻ ആണെന്നാണ് പൊതുവെ ക്രിക്കറ്റ് ലോകം പറയുന്നത്
Leave a comment