Cricket Top News

ധോണി ഉടൻ വിരമിക്കുമോ? ഉത്തരം കിട്ടാതെ ആരാധകർ

July 18, 2019

author:

ധോണി ഉടൻ വിരമിക്കുമോ? ഉത്തരം കിട്ടാതെ ആരാധകർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം. എസ്. ധോണി ഉടൻ വിരമിക്കില്ലെന്ന് സൂചന പരക്കുന്നുണ്ടെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ധോണിയുടെ തീരുമാനം കേൾക്കുവാനാണ്. ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തുന്നതുവരെ ധോണിയെ ടീമിൽ നിലനി‍ർത്താനാണ് ബിസിസിഐയുടെ ഇപ്പോഴത്തെ തീരുമാനം. ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് പുറത്തായതോടെ ക്രിക്കറ്റ് പ്രേമികളെല്ലാവരും എം എസ് ധോണിയിലേക്ക് ഉറ്റുനോക്കി. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ധോണി വിരമിക്കുന്നുവെന്നും ചില വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇതിഹാസ താരം ധോണി ടീമിനൊപ്പം തുടരുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്. പതിനഞ്ചംഗ ടീമില്‍ ധോണിയുണ്ടാവുമെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ ചോയ്സായിരിക്കില്ല ധോണി.

വിൻഡീസ് പരമ്പരയിൽ ധോണി കളത്തിലിറങ്ങില്ല. ഇതിന് ശേഷം ധോണി ടീമിൽ വീണ്ടും തുടരും. യുവതാരങ്ങൾക്ക് ധോണിയുടെ പരിചയസമ്പത്തും സാന്നിധ്യവും ഗുണംചെയ്യുമെന്നാണ് ബിസിസഐയുടെ നിഗമനം. വെള്ളിയാഴ്ചയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിൻഡീസ് പര്യടനത്തിൽ വിശ്രമം നൽകിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Leave a comment