Foot Ball Top News

പുതിയ എവേ ജേഴ്‌സിയുമായി ചെല്‍സി

July 17, 2019

author:

പുതിയ എവേ ജേഴ്‌സിയുമായി ചെല്‍സി

പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ചെൽസി ഫുട്ബോൾ ക്ലബ്ബ്. 1905-ൽ സ്ഥാപിതമായ ഈ ക്ലബ്ബ് പ്രീമിയർ ലീഗിലാണ് കളിക്കുന്നത്. ക്ലബ്ബ് അതിന്റെ ചരിത്രത്തിലെ മിക്ക സമയങ്ങളിലും ഇംഗ്ലീഷ് ഫുട്ബോളിന്റെ മുകൾ നിലയിലാണ് നിലനിന്നത്. ഇപ്പോൾ അവർ അവരുടെ ഏറ്റവും പുതിയ എവേ ജേഴ്‌സി പുറത്തിറക്കി. വെള്ളനിറത്തിലുള്ള തകർപ്പൻ ജേഴ്‌സിയാണ് പുറത്തിറക്കിയത്. ചുവപ്പ്-നീല ട്രിം ചെയ്ത ബട്ടൺ-ഡൗൺ കോളർ ഉള്ള വൈറ്റ് പോളോ ജേഴ്സി ആണ് പുതിയതായി പുറത്തിറക്കിയത്. ബട്ടണുകളിലും ഷർട്ടിനുള്ളിലും “പ്രൈഡ് ഓഫ് ലണ്ടൻ” എന്ന് എഴുതിയിട്ടുണ്ട്.

പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക് ആണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ആരാധകർക്ക് അവരുടെ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ജേഴ്‌സി വാങ്ങിക്കാവുന്നതാണ്. അടുത്ത പ്രീസീസണിൽ ചെൽസി പുതിയ ജേഴ്‌സിയിൽ ആയിരിക്കും കളിക്കാൻ ഇറങ്ങുന്നത്. ചെൽസിയുടെ സാധാരണ കിറ്റ് റോയൽ ബ്ലൂ ഷർട്ടും, ഷോർട്ട്സും വെളുത്ത സോക്സും ആണ്. ക്ലബ്ബിന്റെ പ്രതിച്ഛായ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പലതവണ ചെൽസിയുടെ ക്രെസ്റ്റ്  പുതുക്കിയിട്ടുണ്ട്. 1950-കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ക്രെസ്റ്റിന്റെ പുതിക്കിയ രൂപമായ, ആചാരപൂർവ്വം കയ്യിലൊരു വടിയുമേന്തി ആക്രമണോത്സുകതയോടെ നിൽക്കുന്ന ഒരു സിംഹമാണ് ചെൽസിയുടെ ഇപ്പോഴത്തെ ക്രെസ്റ്റ്.

   

 



            
            
            


            
Leave a comment