Foot Ball Top News

അബ്ദു ദയല്ലോയെ പി എസ് ജി സ്വന്തമാക്കി

July 17, 2019

author:

അബ്ദു ദയല്ലോയെ പി എസ് ജി സ്വന്തമാക്കി

ബൊറൂസിയ ഡോർട്ട് മുണ്ട് ഡിഫൻഡറായ അബ്ദു ദയല്ലോയെ 32 മില്യൺ യൂറോ നൽകി പാരീസ് സെയ്ന്റ് ജർമ്മൻ സ്വന്തമാക്കി. ഫ്രഞ്ച് ചാമ്പ്യന്മാരാണ് താരത്തെ നീണ്ട അഞ്ചു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കുന്നത്.

 

ഫ്രാൻസിലെ ടോറസിൽ ജനിച്ച ഈ 23 കാരൻ അബ്ദു ദയല്ലോ മൊണാക്കോയിലൂടെയാണ് തന്റെ സീനിയർ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് മൈൻസിൽ കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഡോർട്ട്മുണ്ടിൽ എത്തുന്നത്.

സെന്റർ ബാക്ക് ദയല്ലോ കഴിഞ്ഞ വർഷം മെയിൻസിൽ നിന്ന് ഡോർട്മുണ്ടിൽ ചേർന്നത് 28 മില്യൺ ഡോളർ വിലമതിക്കുന്ന കരാറിലായിരുന്നു. ഫ്രാന്സിന് വേണ്ടി വിവിധ ജൂനിയർ ടീമുകൾക്ക് വേണ്ടിയും താരം ഇതിനോടകം കളിച്ചിട്ടുണ്ട്. ദയല്ലോ ലിയോണുമായി ഫ്രാൻസിലേക്ക് മടങ്ങിവരുന്നതുമായി വാർത്തകൾ ഉണ്ടായിരുന്നു, എന്നാൽ അവരുടെ താൽ‌പ്പര്യം അറിഞ്ഞ സമയം തന്നെ പി‌എസ്‌ജി താരത്തെ സ്വന്തമാക്കുകയായിരുന്നു.

Leave a comment