Foot Ball Top News transfer news

ഫാബിൻ ഡെൽഫ് ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

July 16, 2019

ഫാബിൻ ഡെൽഫ് ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരമായ ഫാബിയൻ ഡെൽഫിനെ എവെർട്ടൻ സ്വന്തമാക്കി. 8 മില്യൺ യുറോ കൊടുത്താണ് കൈമാറ്റം നടത്തിയത്. ലെഫ്റ്റ് ബാക്ക് ആയും ഹോൾഡിങ് മിഡ്‌ഫീൽഡർ ആയും ഈ 31കാരന് കളിക്കാൻ സാധിക്കും.

2015 ആസ്റ്റൺ വില്ലയിൽ നിന്നാണ് അദ്ദേഹം സിറ്റിയിൽ എത്തിയത്. എന്നാൽ ഡെൽഫ് ഒരു ലോകോത്തര താരമായി മാറിയത് 2017-18 സീസണിൽ ആണ്. ഗാർഡിയോള അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷൻ ആയ മിഡ്‌ഫീൽഡിൽ നിന്നും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിപിച്ചു. സിറ്റിയിൽ നല്ല ലെഫ്റ്റ് ബാക്ക് ഇല്ലാഞ്ഞതായിരുന്നു ഈ മാറ്റത്തിനു കാരണം. ഏതായാലും പരീക്ഷണം വിജയിച്ചു. അത് വരെ ആരും ശ്രദ്ധിക്കാതിരുന്ന ഡെൽഫ് പിന്നീട് കാണികളുടെ ഇഷ്ട താരമാകുന്നതാണ് പിന്നീട് കണ്ടത്.

സിറ്റിയുമൊത്ത് 2 പ്രീമിയർ ലീഗ് കിരീടവും ഒരു ഫ്. എ കപ്പ് കിരീടവും നേടാൻ ഡെൽഫിനായി.

Leave a comment