Tennis

ബൗട്ടിസ്റ്റായെ അവസാനം ജോക്കോവിച് തളച്ചു – ഫൈനലിൽ ഫെഡററെ നേരിടും

July 13, 2019

ബൗട്ടിസ്റ്റായെ അവസാനം ജോക്കോവിച് തളച്ചു – ഫൈനലിൽ ഫെഡററെ നേരിടും

ലോക ഒന്നാം നമ്പർ താരം ആണ് ജോക്കോവിച്. 2019 ൽ അദ്ദേഹം തന്റെ എക്കാലത്തെയും മികച്ച ഫോമിലുമാണ്. പക്ഷെ കഴിഞ്ഞ രണ്ടു തവണ കൂട്ടിമുട്ടിയപോലും ജയം ബൗട്ടിസ്റ്റാക്കായിരുന്നു. എന്നാൽ എല്ലാ സമ്മർദ്ദങ്ങളെയും മറികടന്ന് 4 സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ സ്പാനിഷ് കാളക്കൂറ്റനെ മറികടന്ന് തന്റെ അഞ്ചാം വിംബിൾഡൺ കിരീടത്തിനോട് ജോക്കോവിച് ഒരു പാടി കൂടി അടുത്ത്. ജോക്കോവിച് ലക്ഷ്യമിടുന്നത് തന്റെ 16 ആം ഗ്രാൻഡ് സ്ലാം കിരീടമായിരിക്കും ഈ സെർബിയൻ താരം ലക്ഷ്യമിടുന്നത്.

ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജയം എങ്കിലും മത്സരം അത്ര ഏകപക്ഷീയമായിരുന്നില്ല. 45 ഷോട്ട് നീണ്ടു നിന്ന റാലി വരെ കണ്ട മത്സരമായിരുന്നു അത്. പക്ഷെ മൂന്നാം സെറ്റ് മുതൽ ജോക്കോവിച് പിടി മുറുക്കി.6 -3 ,6 -2 എന്ന് സ്‌കോറിൽ മൂന്നും നാലും സെറ്റ് നേടി കളി സ്വന്തമാക്കി. താൻ കളിച്ച 14മതേ സെമിയിലെ 13 മതേ വിജയമാണ് ജോക്കോവിച് നേടിയത്. സ്വിസ് താരം റോജർ ഫെഡററെ ആയിരിക്കും ജോക്കോവിച് ഫൈനലിൽ നേരിടുക.

Leave a comment

Your email address will not be published. Required fields are marked *