Foot Ball Top News

നേഷൻസ് കപ്പ് ഫുട്ബാൾ : നൈജീരിയ സെമിയിൽ

July 11, 2019

author:

നേഷൻസ് കപ്പ് ഫുട്ബാൾ : നൈജീരിയ സെമിയിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നൈജീരിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ ദക്ഷണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ദക്ഷണാഫ്രിക്കയാണ്. ഗ്രൗണ്ട് നിറഞ്ഞ് ആധിപത്യം സ്ഥാപിച്ചതും ദക്ഷിണാഫ്രിക്ക ആയിരുന്നു. എന്നാൽ അവർക്ക് വിജയിക്കാൻ ആയില്ല.

മത്സരം തുടങ്ങി ഇരുപത്തിഏഴാം മിനിറ്റിൽ നൈജീരിയ ആദ്യ ഗോൾ നേടി. സാമുവൽ ആണ് ആദ്യ ഗോൾ നേടിയത്. മിഡ്‌ഫീൽഡർ സാമുവലിന്റെ മികച്ച പ്രകടനത്തിലൂടെയാണ് നൈജീരിയ ഗോൾ നേടിയത്. ഒന്നാംപകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക എഴുപത്തിയൊന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബൊങ്കാണി ആണ് ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചു. എന്നാൽ കളി അവസാനിക്കാൻ ഒരു നിമിഷം ബാക്കിനിൽക്കെ നൈജീരിയൻ താരം വില്യം വിജയ് ഗോൾ നേടി. മത്സരത്തിൽ നൈജീരിയയുടെ നാല് താരങ്ങൾക്കാണ് മഞ്ഞ കാർഡ് ലഭിച്ചത്. ജൂലൈ 15-ന് ആണ് നൈജീരിയയുടെ സെമിഫൈനൽ മത്സരം.

Leave a comment