Foot Ball Top News

ആഫ്രിക്കൻ നേഷൻസ് കപ്പ് : സെനഗലിന് ജയം

July 11, 2019

author:

ആഫ്രിക്കൻ നേഷൻസ് കപ്പ് : സെനഗലിന് ജയം

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സെനഗലിന് ജയം.ഇന്നലെ നടന്ന മത്സരത്തിൽ ബെനിനെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെനഗൽ ബെനിനെ തോൽപ്പിച്ചത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച സെനഗൽ മികച്ച പാസ്സുകളും ഡിഫൻസും ആണ് കാഴ്ചവെച്ചത്. ബെനിനെ പ്രതിമകളാക്കി സെനഗൽ ഗ്രൗണ്ടിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റം ഇരു ടീമുകളും നടത്തിയിരുന്നില്ല. ഒന്നാം പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സെനഗൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിന്റെ ഭാഗമായി അറുപത്തിഏഴാം മിനിറ്റിൽ ഇദ്രിസ് ഗുയെ ആണ് ആദ്യ ഗോൾ നേടിയത്. മാനെയുടെ പാസിൽ നിന്നാണ് ഇദ്രിസ് വിജയ ഗോൾ നേടിയത്. പിനീട് അവസാന നിമിഷങ്ങളിൽ ബെനിൻ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം ഉണ്ടായില്ല. എമ്പത്തിയേഴാം മിനിറ്റിൽ ബെനിൻ താരം ഒലിവറിന് ചുവപ്പ് കാർഡ് ലഭിച്ചു. സെനഗൽ,ബെനിൻ, മഡഗാസ്കർ, ടുണീഷ്യ, നൈജീരിയ,ദക്ഷിണാഫ്രിക്ക,ഐവറി കോസ്റ്റ്,അൾജീരിയ എന്നീ ടീമുകൾ ആണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

Leave a comment