ലോകകപ്പ് സെമിലൈനപ്പായി: മത്സരം തീപാറും
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. പോയിന്റ് നിലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ് മൂന്നും, നാലും സ്ഥാനത്താണ് ഉള്ളത്.
സെമിഫൈനലൈൽ ആദ്യ മത്സരം ജൂലൈ 9-ന് നടക്കും. ആദ്യ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും. രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. രണ്ടാം സെമി ജൂലൈ 11-ന് നടക്കും. ജൂലൈ 14-ന് ആണ് ഫൈനൽ നടക്കുക. നാല് ടീമുകളും ശ്കതരായത് കൊണ്ട് മത്സരത്തിന് വലിയ ആവേശം ഉണ്ടാകും.