ലോകകപ്പ് ക്രിക്കറ്റ്: അവസാന മത്സരത്തിൽ ഓസ്ട്രേലിയക്ക് തോൽവി
മാഞ്ചസ്റ്റർ: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഓസ്ട്രലിയക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക പത്ത് റൺസിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ അവരുടെ ഏറ്റവും മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. നിശ്ചിത അമ്പത് ഓവറിൽ അവർ ആറ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ഫാഫ് ഡുപ്ലസിയുടെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്കോർ നേടിയത്. ഫാഫ് ഡുപ്ലസി സെഞ്ചുറി നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തിയപ്പഴേക്കും അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസ് എടുത്ത ഫിഞ്ചിനെ താഹിർ പുറത്താക്കി. പിന്നീട് എത്തിയ സ്മിത്തിനെയും ദക്ഷിണാഫ്രിക്ക പെട്ടെന്ന് പറഞ്ഞുവിട്ടു. ഓസ്ട്രേലിയക്ക് വേണ്ടി വാര്‍ണറും ക്യാരിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വാർണറും(122), ക്യാരിയും(85) പുറത്തായതോടെ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ മൂന്നും വിക്കറ്റും, ഷംസിയും, ഡ്വെയ്നും രണ്ട് വിക്കറ്റ് വീതം നേടി. ആരോണ്‍ ഫിഞ്ച്(3), സ്റ്റീവ് സ്മിത്ത്(7), ഉസ്മാന് ഖവാജ(18), പാറ്റ് കമ്മിന്‍സ്(9), മിച്ചല്‍ സ്റ്റാര്‍ക്ക്(16), മാര്‍ക്കസ് സ്റ്റോയിനിസ്(22), ഗ്ലെന്‍ മാക്സ്വെല്(12) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി ഡുപ്ലസിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡസന്‍ 95 റൺസ് നേടി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 151 റൺസ് നേടി.
സ്കോർ :
ദക്ഷിണാഫ്രിക്ക: 325/6 (50.0)
ഓസ്ട്രേലിയ : 344/10 (49.5)