ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് പാകിസ്ഥാൻ ബംഗ്ലാദേശ് പോരാട്ടം
ലോർഡ്സ് : ലോകകപ്പ് ക്രിക്കറ്റിലെ നാല്പത്തിമൂന്നാം മത്സരത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. സെമി ഫൈനൽ സാധ്യത ഉണ്ടെങ്കിലും അത് നേടാൻ വളരെ പ്രയാസമായ സാഹചര്യമാണ് പാകിസ്ഥാന്. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ കഴിയണം എന്നതാണ് സെമിഫൈനലിൽ കടക്കാൻ ഉള്ള അവരുടെ ആദ്യ കടമ്പ. അതിനുശേഷം 300-ന് മുകളിൽ റൺസിന് ബംഗ്ലാദേശിനെ തോൽപിക്കണം. ഇത് രണ്ടും നടന്നെങ്കിൽ മാത്രമെ ഇനി പാകിസ്ഥാന് സെമിഫൈനലിൽ പ്രവേശിക്കാൻ കഴിയു.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഇരു ടീമുകളുടെയും അവസാന മത്സരമാണിത്. എട്ടു കളികളിൽ നാലു ജയം ഉള്ള പാക്സിതാണ് പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ്. എട്ട് കളികളിൽ മൂന്ന് ജയങ്ങൾ ഉള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്തും.