Foot Ball Top News transfer news

ആൻഡർ ഹെരേര പി.സ്.ജി.യിലേക്ക് – യുണൈറ്റഡ് നഷ്ടപ്പെടുത്തിയ തങ്ങളുടെ മികച്ച താരത്തെയോ ?

July 5, 2019

ആൻഡർ ഹെരേര പി.സ്.ജി.യിലേക്ക് – യുണൈറ്റഡ് നഷ്ടപ്പെടുത്തിയ തങ്ങളുടെ മികച്ച താരത്തെയോ ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് മിഡ്‌ഫീൽഡർ ആൻഡർ ഹെരേര ഫ്രഞ്ച് ചാമ്പ്യന്മാരായ പി.സ്.ജി.യിലേക്ക് കൂടുമാറി. ഹെരേരയുടെ കരാർ പുതുക്കി കൊടുക്കാൻ യുണൈറ്റഡ് മടിച്ചതിനെ തുടർന്നാണ് ഹെരേര മാറാൻ തീരുമാനിച്ചത്. ഉർവശി ശാപം ഉപകാരം എന്ന നിലയിൽ അത് അദ്ദേഹത്തിന് ഗുണം ആവുകയും ചെയ്തു. ഇന്ന് എല്ലാ മേഖലയിലും യുണൈറ്റഡിനെകാൽ ഒരുപടി മുകളിൽ ആണ് പി.സ്.ജി. ചാമ്പ്യൻസ് ലീഗ് അടിക്കാൻ സാധ്യത കളിപ്പിക്കപ്പെടുന്ന ചുരുക്കം ടീമുകളിൽ ഒന്നാണ് പി.സ്.ജി.

2014 ൽ അത്ലറ്റികോ ബിൽബാവോയിൽ നിന്ന് ലൂയിസ് വാൻ ഗാൽ ആണ് ഹെരേരയെ മാഞ്ചസ്റ്ററിൽ കൊണ്ടുവന്നത്. അന്ന് മുതൽ ഉനിറെദ് മധ്യനിരയുടെ നേടും തൂണാണ് ഹെരേര. 189 മത്സരങ്ങളിൽ യൂണൈറ്റഡിനായ് ബൂട്ട് കെട്ടിയ ഹെരേര 20 ഗോളുകൾ തന്റെ പേരിൽ ആക്കിയിട്ടുണ്ട്. 3,50,000 ഡോളേഴ്‌സ് ആണ് ആഴ്ചയിലെ വേധനമായി പി.സ്.ജി. അയാൾക്ക് കൊടുക്കാമെന്ന് സമ്മതിച്ചത്. 5 വർഷത്തേക്കാണ് ഹെരേര കരാർ ഒപ്പിട്ടിരിക്കുന്നത്.

ഏറെ വിമർശനം ടീം കേട്ടുകൊണ്ടിരുന്നപ്പോഴും ആരാധകരുടെ മനം കവരാൻ സാധിച്ച ചുരുക്കം കളിക്കാരിൽ ഒരാളാണ് 29 വയസ്സുള്ള ഹെരേര. അതിനാൽ അയാളെ നഷ്ടപ്പെടുത്തിയത് ആരാധകർക്ക് തീരെ ബോധിച്ചിട്ടില്ല. ഹെരേര ആവശ്യപ്പെട്ട വേതനം നല്കാൻ യുണൈറ്റഡ് വിസമ്മതിച്ചതിന്റെ യുക്തിയും ആർക്കും മനസിലായിട്ടില്ല. ഇ വേതനം നൽകാനുള്ള സാമ്പത്തിക ശേഷി യുണൈറ്റഡിന് ഉണ്ട് താനും. അലക്സിസ് സാഞ്ചെസിനെ പോലെയുള്ള വികാവ് പുറത്തെടുക്കാത്ത കളിക്കാർ ഇതിൽ കൂടുതൽ ശമ്പളം യുണൈറ്റഡിൽ വാങ്ങുന്നുണ്ട്. അതുകൊണ്ട് ഹെരേരക്ക് പറ്റിയ ഒരു പകരക്കാരനെ കൊണ്ട് വരൻ സാധിച്ചില്ലെങ്കിൽ സോൾഷെർ ശക്തമായ വിമര്ശനങ്ങള്ക്ക് വിധേയമാകും.

Leave a comment