Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും

June 27, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആറാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് സെമി സാധ്യത ഉറപ്പിക്കാൻ ഈ വിജയം അനിവാര്യമാണ്. മാറ്റങ്ങളോടെയായിരിക്കും ഇന്ന് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. റിഷാബ് പന്ത് ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. ധവാന് പകരം ടീമിലെത്തിയ താരമാണ് പന്ത്.

അതേസമയം സെമിഫൈനൽ സാധ്യത മങ്ങിയ വിൻഡീസിന്റെ ഏഴാം മത്സരമാണിത്. ഒരു കളിയും നാല് തോല്വികളും ഉള്ള വിൻഡീസ് പോയിന്റ് നിലയിൽ എട്ടാം സ്ഥാനത്താണ്.

Leave a comment