Foot Ball Top News

വനിത ഫുട്ബാൾ : ഓസ്‌ട്രേലിയക്കെതിരെ നോർവേയ്ക്ക് ജയം

June 23, 2019

author:

വനിത ഫുട്ബാൾ : ഓസ്‌ട്രേലിയക്കെതിരെ നോർവേയ്ക്ക് ജയം

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ നോർവേയ്ക്ക് ജയം.പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അമേരിക്കയെ നോർവെ തോൽപ്പിച്ചത്. മത്സരത്തിൽ പരാജയപ്പെട്ട അമേരിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. നിശ്‌ചിത സമയത്തിൽ ഇരു ടീമുകളും ഓരോഗോൾ വീതം നേടി സമനിലയിൽ ആയതിനാൽ പെനാൽറ്റി ഷൂട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് നോർവേ ജയിക്കുകയായിരുന്നു.

ഒന്നാം പാതിയിൽ മുപ്പത്തിയൊന്നാം മിനിറ്റിൽ നോർവേ ആദ്യ ഗോൾനേടി ലീഡ് ഉയർത്തി. ഇസബെൽ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയ എമ്പത്തിയൊന്നാം മിനിറ്റിൽ നൈറ്റിലൂടെ ഗോൾ നേടി സമനിലയിലെത്തി. എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോളുകൾ ഒന്ന് നേടാൻ കഴിഞ്ഞില്ല. പിന്നീട നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയുടെ രണ്ട് പേരുടെ ഷോട്ടുകൾ ലക്‌ഷ്യം തെറ്റി ഇതോടെ നോർവെ ജയിക്കുകയായിരുന്നു.

Leave a comment