ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ദക്ഷിണാഫ്രിക്ക പാകിസ്ഥാൻ പോരാട്ടം
ലോർഡ്സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മുപ്പതാം മത്സരത്തിൽ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.പാകിസ്താന്റെ ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. ആറു മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.
അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള പാകിസ്ഥാനും ലോകകപ്പിൽ നിന്ന് പുറത്തായ പോലെയാണ്. ഇന്ത്യയോട് തോറ്റതോടെ ആരാധകരും പാകിസ്താനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരം ജയിച്ചതാണ് പാകിസ്താന്റെ ആകെയുള്ള ജയം. ഈ ലോകകപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമുകളിൽ ഒന്നാണ് പാകിസ്ഥാനും, ദക്ഷിണാഫ്രിക്കയും.