Foot Ball Top News

കോപ്പ അമേരിക്ക : ബ്രസീൽ പെറുവിനെ ഗോൾമഴയിൽ മുക്കി

June 23, 2019

author:

കോപ്പ അമേരിക്ക : ബ്രസീൽ പെറുവിനെ ഗോൾമഴയിൽ മുക്കി

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ ഇന്ന് നടന്ന ബ്രസീൽ പെറു മത്സരത്തിൽ ബ്രസീലിന് ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ പെറുനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് എയിൽ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

പന്ത്രണ്ടാം മിനിറ്റിൽ ആദ്യഗോൾ നേടി ബർസീൽ ഗോൾ വേട്ടക്ക് തുടക്കമിട്ടു. കാസിമിറോ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട 19,32,53,90 എന്നീ മിനിറ്റുകളിലാണ് ബ്രസീൽ ബാക്കി ഗോളുകൾ നേടിയത്. ഫിർമിനോ,എവർട്ടൻ സാന്‍റോസ്, ഡാനി ആൽവസ്, വില്യൻ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. വെനസ്വേലയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം ഇന്നത്തെ മത്സരത്തിൽ അഞ്ച് ഗോൾ നേടി ബ്രെസിൽ തീർത്തു. മൂന്ന് കളികളിൽ നിന്ന് രണ്ട ജയവും ഒരു സമനിലയും ഉൾപ്പടെ ഏഴ് പോയിന്റ് നേടിയാണ് ബ്രസീൽ ഗ്രുപ്പിൽ ഒന്നമത്തെത്തിയത്.

Leave a comment