കോപ്പ അമേരിക്ക: ചിലി ക്വാർട്ടറിൽ
ബ്രസീൽ : ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ ഇന്ന് നടന്ന മത്സരത്തിൽ ചിലി ഇക്വഡോറിനെ തോൽപ്പിച്ചു. ജയത്തോടെ ചിലി ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലി ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യാന്മാരായ ചിലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചിലി പോയിന്റ് നിലയിൽ ഒന്നാമതാണ്.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ ചിലി ആദ്യ ഗോൾ നേടി. ജിസ് ആണ് ചിലിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ ഇരുപത്തിയാറാം മിനിറ്റിൽ ഇക്വഡോറിന് ലഭിച്ച പെനാൽറ്റി ഗോൾ ആയി മാറി. പിന്നീട് രണ്ടാം പകുതിയിൽ അമ്പത്തിയൊന്നാം മിനിറ്റിൽ ചിലി രണ്ടാം ഗോൾ നേടി. സാഞ്ചെസാണ് രണ്ടമ്മ ഗോൾ ചിലിക്ക് വേണ്ടി നേടിയത്.