Cricket Top News

ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടം

June 22, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടം

ലണ്ടന്‍: ലോക്കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം. നാല് കളികളിൽ മൂന്ന് കളികളും ജയിച്ച ഇന്ത്യയുടെ അഞ്ചാം മത്സരമാണിത്. ന്യൂസിലന്ഡിനെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യൻ ടീമിൽ ഇന്ന് വിജയ് കളിക്കാൻ സാധ്യത കുറവാണ്. കാല്വിരലിന് പരിക്കേറ്റ താരം ഇന്നലെ പരിശീലനത്തിന് എത്തിയിരുന്നില്ല. ശിഖർ ധവാന് പകരം ഇന്ന് റിഷാബ് പന്ത് കളിക്കും. അഫ്ഗാനിസ്ഥാന് ഇതുവരെ ഒരു മത്സരവും ജയിക്കാൻ സാധിച്ചിട്ടില്ല. റോസ് ബൗൾ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞ രണ്ട്ദിവസവും ഇവിടെ മഴ ആയിരുന്നു. എന്നാൽ ഇന്ന് തെളിഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Leave a comment