കോപ്പ അമേരിക്ക: നാളെ ഇക്വഡോർ ചിലി പോരാട്ടം
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തിൽ നാളെ ഇക്വഡോർ ചിലി പോരാട്ടം നടക്കും. ഗ്രൂപ്പ് സിയിലെ മത്സരമാണ് നാളെ നടക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:30 ആണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ്.
ആദ്യ മത്സരം ജയിച്ച ചിലിക്കാണ് മുൻതൂക്കം. ജപ്പാനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച ചില വലിയ ആത്മവിശ്വാസത്തിലാകും നാളെ കളിക്കാൻ ഇറങ്ങുക. എന്നാൽ ആദ്യ മത്സരം തോറ്റ ഇക്വഡോർ നാളത്തെ മത്സരം ജയിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഗ്രൂപ്പ് സിയിൽ അവസാനമാണ് ഇക്വഡോർ. നാളത്തെ ജയം അവർക്ക് അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി പുറത്തായ ഇക്വഡോർ താരം ജോസിന് പകരം ആരായിരിക്കുമെന്ന് നാളെ അറിയാം.