Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ-പാക് മത്സരം

June 16, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ-പാക് മത്സരം

മാഞ്ചസ്റ്റര്‍: ലോകത്തുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളും ആവേശത്തോടെ കാണുന്ന കളിയാണ് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം. ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. വൈകുന്നേരം മൂന്ന് മണിക് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇതിന് മുമ്പ് ലോകകപ്പുകളിൽ ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയിരുന്നു. ആറ് തവണയും ഇൻഡ്യക്കായിരുന്നു വിജയം. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം നേടി പോയിന്റ് ടേബിളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ അഞ്ചാം മത്സരമാണിത്. നാല് കളികളിൽ അവർക്ക് ഒരു ജയം മാത്രമെ ഒള്ളു.രണ്ട് തോൽവിയും, ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നിലവിൽ അവർ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.

എന്നാൽ ഇത്തവണ ഇന്ത്യയുടെ സ്ഥിതിയിൽ മാറ്റം ഉണ്ട്. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവവാൻ ഇല്ലാത്തത് ഇന്ത്യക്ക് ഒരു തിരിച്ചടിയാണ്. എന്നാൽ മഴ ഇന്ന് ഒരു ഭീഷണിയാണ്.

 

Leave a comment