Foot Ball Top News

അണ്ടർ 20 ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നാളെ

June 14, 2019

author:

അണ്ടർ 20 ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നാളെ

പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പ് ഫൈനൽ നാളെ നടക്കും. ദക്ഷിണ കൊറിയയും, ഉക്രൈനും തമ്മിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 9:30 ആണ് മൽസരം. സെമിഫൈനലിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഉക്രൈൻ ഇറ്റലിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

നാളെ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരവും നടക്കും. നാളെ രാത്രി12:30 ആണ് മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നത്. ഇറ്റലിയും, ഇക്വഡോറും തമ്മിലാണ് മൂന്നാം സ്ഥാന മത്സരം.

Leave a comment

Your email address will not be published. Required fields are marked *