വനിതാ ലോകകപ്പ് : ഇന്ന് രണ്ട് മത്സരങ്ങൾ
ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യം നടക്കുന്ന മൽസരത്തിൽ ഗ്രൂപ്പ് സിയിലെ ബ്രസീലും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം 9:30 ആണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് സിയിൽ പോയിന്റ് നിലയിൽ ബ്രസീൽ ആണ് ഒന്നാമത്.രണ്ട് ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മൽസരത്തിൽ ബ്രസീൽ ജമൈക്കയെ തോൽപ്പിച്ചിരുന്നു. അതേസമയം ഓസ്ട്രേലിയ ആദ്യ മൽസരത്തിൽ ഇറ്റലിയോട് തോറ്റിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം മൽസരത്തിൽ ഗ്രൂപ്പ് ബിയിലെ ചൈനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ ,അൽസരം തോറ്റ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.ഇന്ന് രാത്രി 12:30 ആണ് മത്സരം.