Foot Ball Top News

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരക്രമം പുറത്തുവിട്ടു

June 13, 2019

author:

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരക്രമം പുറത്തുവിട്ടു

ഓ​ഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന ഇം​ഗ്ലീഷ് പ്രീമിയർ ലീഗിന്റെ മത്സരക്രമം പുറത്തുവിട്ടു. 2019-2020 വർഷത്തെ പ്രീമിയർ ലീഗിന്റെ മത്സരക്രമമാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന ആദ്യ മത്സരത്തിൽ ലിവർപൂൾ നോർവിട്ട് സിറ്റി മത്സരം നടക്കും. മാഞ്ചസ്റ്റർ സിറ്റി,ടോട്ടനം, സിറ്റി എന്നിവരുടെ മത്സരം ഓഗസ്റ്റ് പത്തിന് നടക്കും.

സൂപ്പർ പോരാട്ടങ്ങൾ എല്ലാം ഇക്കുറി നേരത്തെ നടക്കും. ഓഗസ്റ്റ് പത്തിന് ഏഴ് മത്സരങ്ങൾ ആണ് നടക്കുന്നത്. ഇന്ന് ഉച്ചക്കാണ് പ്രീമിയർ ലീഗ് മൽസാരക്രമം പുറത്തുവിട്ടത്. ആദ്യ സൂപ്പർ പോരാട്ടത്തിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.ടോട്ടന്നത്തിന്റെ ആദ്യ മത്സരം ആസ്റ്റൺ വില്ലയുമായാണ്. മികച്ച ടീമുകൾ തമ്മിൽ ആണ് ഇത്തവണ പോരാട്ടങ്ങൾ നടക്കുന്നത്.

Leave a comment