Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 307 റൺസ് വിജയലക്ഷ്യം

June 12, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 307 റൺസ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റിലെ പതിനേഴാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 307 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49 ഓവറിൽ ഓസ്‌ട്രേലിയയെ 307 റൺസിന് പാകിസ്ഥാൻ ഓൾഔട്ട് ആക്കി. ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് വേണ്ടി സെഞ്ചുറി നേടി.

വാർണറിന്റെയും(107), ഫിഞ്ചിന്റെയും(82) ബാറ്റിംഗ് മികവിലാണ് ആസ്‌ട്രേലിയ 307 റൺസ് നേടിയത്. മികച്ച തുടക്കം കിട്ടിയിട്ടും ഓസ്‌ട്രേലിയൻ മധ്യ നിരക്ക് നല്ല രീതിയിൽ കളിക്കാൻ സാധിച്ചില്ല. പാകിസ്ഥാന്റെ മുഹമ്മദ് ആമിർ അഞ്ച് വിക്കറ്റ് നേടി.

Leave a comment