Foot Ball Top News

അണ്ടർ 20 ലോകകപ്പിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ തോൽപ്പിച്ച് ഫൈനലിൽ

June 12, 2019

author:

അണ്ടർ 20 ലോകകപ്പിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ തോൽപ്പിച്ച് ഫൈനലിൽ

പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം സെമിയിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ തോൽപ്പിച്ചു. ജയത്തോടെ ദക്ഷിണ കൊറിയ ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ദക്ഷിണ കൊറിയ ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് ദക്ഷിണ കൊറിയ ഗോൾ നേടിയത്. വളരെ ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്.

ഇക്വഡോർ ആണ് കളിയിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചത് എന്നാൽ അവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചില്ല. ജൂൻ ചോയി ആണ് വിജയ ഗോൾ നേടിയത്. മികച്ച അറ്റാക്കിങ് ആണ് ഇക്വഡോർ നടത്തിയത്. എന്നാൽ ഇത് ഭേദിച്ചാണ് ദക്ഷിണ കൊറിയ വിജയ ഗോൾ നേടിയത്. ഫൈനലിൽ ഉക്രൈൻ ആണ് ദക്ഷിണ കൊറിയയുടെ എതിരാളി.

Leave a comment