Cricket cricket worldcup Top News

ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ തോൽക്കാനുള്ള കാരണം ഹാർദിക് പാണ്ട്യ -ബ്രാഡ് ഹോഗ്

June 11, 2019

author:

ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ തോൽക്കാനുള്ള കാരണം ഹാർദിക് പാണ്ട്യ -ബ്രാഡ് ഹോഗ്

ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം മത്സരത്തിൽ തോൽക്കാൻ കാരണം ധവാന്റെ സെഞ്ചുറിയോ ഇന്ത്യയുടെ ബൗളിങ്ങോ അല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറഞ്ഞു. ജയിക്കാൻ കാരണം ഇന്ത്യയുടെ ഓൾറൗണ്ടർ താരം ഹർദിക് പാണ്ട്യ ആണെന്നാണ് ഹോഗ് പറയുന്നത്. നാലാം വിക്കറ്റിൽ ഇറങ്ങിയ ഹർദിക് പാണ്ട്യ നടത്തിയ വെടിക്കെട്ടാണ് ഓസ്‌ട്രേലിയ തോൽക്കാൻ കരാണെമെന്ന് അദ്ദേഹം പറഞ്ഞു.

27 പന്തില്‍ 48 റണ്‍സ് ആണ് പാണ്ട്യ നേടിയത്. ഇതാണ് ഇന്ത്യയെ 350 കടത്താൻ സഹായിച്ചത്. 350 പിന്തുടർന്ന് ജയിക്കുകയെന്നത് ആ പിച്ചിൽ അസാധ്യമാണെന്നും ഹോഗ് പറഞ്ഞു. നാല് ബൗണ്ടറികളും, മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു പാണ്ട്യയുടെ ഇന്നിങ്‌സ്.

എന്നാൽ ആദ്യ പന്തിൽ ഹർദിക്കിൻറെ വിക്കറ്റ് വിട്ടുകളഞ്ഞ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലെക്‌സ് കാരിയെ അദ്ദേഹം കുറ്റപ്പെടുത്തി. ആ ക്യാച്ച് പിടിച്ചിരുന്നെങ്കിൽ ഇന്ത്യ 350 റൺസ്  എടുക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a comment