Tennis Top News

ഫ്രഞ്ച് ഓപ്പൺ ; റാഫേൽ നദാലിന് കിരീടം

June 9, 2019

author:

ഫ്രഞ്ച് ഓപ്പൺ ; റാഫേൽ നദാലിന് കിരീടം

കളിമൺ കോർട്ടിന്റെ രാജകുമാരന് ഫ്രഞ്ച് ഓപ്പണിൽ സർവാധിപത്യം !!. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ 6-3, 5-7, 6-1, 6-1എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് റാഫേൽ നദാൽ തന്റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച തീമിന് പക്ഷേ ഫൈനലിൽ ആ മികവു പുലർത്താനായില്ല. രണ്ടാം സെറ്റിൽ മാത്രമാണ് തീമിന് നദാലിനു മേൽ അല്പമെങ്കിലും മേൽക്കോയ്മ നേടാൻ
കഴിഞ്ഞത്. നദാലിന്റെ പതിനെട്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.

Leave a comment

Your email address will not be published. Required fields are marked *