Tennis Top News

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; ആഷ്‌ലേ ബാർട്ടിയ്ക്കു കിരീടം

June 9, 2019

author:

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; ആഷ്‌ലേ ബാർട്ടിയ്ക്കു കിരീടം

ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവായി. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റാ വോൺഡ്രോസോവയെ 6-1, 6-3 നു പരാജയപ്പെടുത്തിയാണ് ബാർട്ടി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. ഇതോടെ അടുത്ത വാരം പുറത്തുവരുന്ന ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്താനും ഈ ക്വീൻസ്ലാൻഡുകാരിക്ക് സാധിയ്ക്കും. ഈ വർഷം നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചതായിരുന്നു ഗ്രാൻഡ്സ്ലാം സിംഗിൾസിൽ ബാർട്ടിയുടെ ഇതിനു മുന്നേയുള്ള മികച്ച പ്രകടനം. 2015 ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗിൽ ബ്രിസ്‌ബേൻ ഹീറ്റിനു വേണ്ടിയും ഈ ഇരുപത്തിമൂന്നുകാരി കളിക്കളത്തിലിറങ്ങിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *