Foot Ball Top News

ചാമ്പ്യൻസ് ലീഗ് ഫൈനൽ – ഒരു പ്രീമിയർ ലീഗ് യുദ്ധം.

May 31, 2019

author:

ചാമ്പ്യൻസ് ലീഗ് ഫൈനൽ – ഒരു പ്രീമിയർ ലീഗ് യുദ്ധം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ – ഒരു പ്രീമിയർ ലീഗ് യുദ്ധം.

തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ലിവർപൂളും തങ്ങളുടെ ആദ്യ ഫൈനൽ കളിക്കുന്ന ടോട്ടനം ഹോട്‌സ്പറും സാന്റിയാഗോ ബെർണബുവിൽ ഏറ്റു മുട്ടുമ്പോൾ പ്രീമിയർ ലീഗിന് ലഭിക്കാൻ പോകുന്നത് ഏഴു വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ കിരീടം. സ്പാനിഷ് അതിശീത്വത്തിൽ നിന്നുള്ള മോചനം. യൂറോപ്പ ഫൈനൽ കളിച്ച രണ്ടു ടീമുകളും പ്രീമിയർ ലീഗ് പ്രതിനിധികൾ ആണെന്നത് കൂടെ ചേർത്ത് വായിക്കുമ്പോൾ ഒന്ന് വ്യക്തമാണ്. ഇത് ഇംഗ്ലീഷ് ഫുട്ബോളിന്റെ നല്ല നാളുകളിലേക്ക് ഉള്ള ഒരു തിരിച്ച വരവ് തന്നെയാണ്.

ക്ളോപ്പും സംഘവും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ എറ്റവും മികച്ച അട്ടിമറികളിൽ ഒന്ന് നടത്തിയാണ് ഫൈനലിലേക്ക് നടന്നു കയറിയത്. പ്രീമിയർ ലീഗ് കിരീടപോരാട്ടം അവസാന നിമിഷം വരെ എത്തിച്ച അവർക്ക് ഇത് കാലങ്ങൾക്ക് ശേഷമുള്ള അനുഭൂതി ആണ്, അനുഭവം ആണ്. ഈ ഫൈനൽ വിജയം ഓര്മചെപ്പിൽ എന്നും പത്തരമാറ്റോടെ തിളങ്ങും എന്ന് തീർച്ച.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലീഗിൽ ആദ്യ സ്ഥാനങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ടോട്ടനത്തിനു പുതു വാതായനങ്ങൾ തുറന്ന് കിട്ടാനുള്ള ഒരു വേദിയും. ലോകോത്തര താരങ്ങളെ കൂടുതൽ കയറ്റുമതി ചെയ്തു ശീലമുള്ള അവർക്ക് തിരിച്ചു മികവുറ്റ താരങ്ങളെ ആകർഷിക്കാൻ ഉള്ള സുവർണാവസരം. പോച്ചറ്റിൻഹൊ എന്ന മികച്ച പരിശീലകന്റെ സാനിധ്യം ഈ ടീമിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ ചില്ലറയല്ല. അയക്‌സ്നെതിരെ ആവേശോജ്വലമായ വിജയത്തിലൂടെ ഫൈനലിലേക്ക് എത്തിയ ടോട്ടനം തീർച്ചയായും ലിവേർപൂളിന് അർഹിക്കുന്ന എതിരാളികൾ തന്നെയാണ്.

പരിക്കിന്റെ പിടിയിൽ നിന്നും കരകയറിയെത്തിയ ഹാരി കെയ്ൻ, മുഹമ്മദ് സാലാ, റോബർട്ടോ ഫിർമിനോ തുടങ്ങിയോ ലോകോത്തര താരങ്ങളുടെ സാന്നിദ്യം കളി അഴകിനൊപ്പം മത്സരവീര്യവും നമ്മുക് പ്രധാനം ചെയ്യും എന്ന് പ്രദീക്ഷിക്കാം.

Punching above their weight എന്ന പ്രയോഗം തുടക്കത്തിൽ ഒരു പാട് ചർത്തികിട്ടിയിട്ടുള്ള പോച്ചറ്റിൻഹൊയുടെ ടീമും ഫൈനൽ വരുമ്പോൾ കളി മറക്കുന്നു എന്ന ചീത്ത പേരു കിട്ടിയിട്ടുള്ള ക്ളോപ്പിന്റെ ടീമും തമ്മിൽ പോരാട്ടം പൊടി പാറും. നമ്മുക്ക് കാത്തിരിക്കാം മറ്റൊരു മറക്കാനാകാത്ത യൂറോപ്യൻ രാത്രിക്കായി.

Leave a comment