സിദ്ദാൻ മാജിക്

സിനദിൻ സിദ്ദാൻ എന്തായിരുന്നു എന്ന് ഒരു മുഖവുരയുടെ ആവശ്യമില്ല. നിർണായക മത്സരങ്ങളിൽ സിദ്ദാന്റെ അത്ര സ്വാധീനമുള്ള ഒരു പ്ലേയർ ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു. 2002 ചാമ്പ്യൻസ് ലീഗ് ഫൈനൽ അതിനൊരു അപവാദം ആയിരുന്നില്ല. റയൽ മാഡ്രിഡിന് ജർമൻകാരായ ബയർ ലെവർക്കൂസൻ ആയിരുന്നു എതിരാളികൾ. കളിയുടെ തുടക്കത്തിൽ തന്നെ രണ്ടു ടീമും ഓരോ ഗോൾ നേടിയിരുന്നു. എന്നാൽ 45 മിനിറ്റിൽ കളി തീരുമാനം ആക്കിയ ആ ഗോൾ വന്നു. ചാമ്പ്യൻസ് ലീഗ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോൾ.
വിജയ് ഗോളിനായി ആക്രമിച്ചു കളിച്ച റയലിനായി ലെഫ്റ്റ് ബാക്ക് റോബർട്ടോ കാർലോസിന്റെ കാലിൽ നിന്ന് ഒരു ഫ്ലോട്ട്ഡ് ബോൾ വന്നു. ഉയർന്ന ഫ്രീ ഫോളിങ് ആയ പന്തിലേക്ക് തൻറെ സർവ്വശക്തിയും ആവാഹിച്ച് ഇടം കാലുകൊണ്ട് സിദ്ദാൻ ഒരു വോളി തൊടുത്തു. ആ ഗോളിന് വിശേഷിപ്പിക്കാൻ വാക്കുകളില്ല. സിനദിൻ സിദ്ദാൻ എന്ന പ്രതിഭയ്ക്കു മാത്രം കഴിയുന്ന ആ ഗോൾ.