Editorial Foot Ball Top News

ടെറി എന്ന ദുരന്ത നായകൻ

May 30, 2019

author:

ടെറി എന്ന ദുരന്ത നായകൻ

 

  ഇക്കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രത്യേകത ഓൾ ഇംഗ്ലീഷ് ഫൈനൽ ആണെന്നതാണ്. ലിവർപൂളും ടോട്ടൻഹാം ഉം തമ്മിലുള്ള ഇംഗ്ലീഷ് ഫൈനൽ കളി വിദഗ്ധന്മാർ അസാധ്യം എന്ന് വിചാരിച്ചത് ആയിരുന്നിരിക്കണം. കാരണം രണ്ടു പേരും യൂറോപ്യൻ വമ്പൻമാരിൽ പെടുന്നില്ല. ഇതിനു മുമ്പത്തെ ഓൾ ഇംഗ്ലീഷ് ഫൈനൽ നടന്നത് 2008 ലാണ്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലായിരുന്നു പോരാട്ടം. കളി എന്നും ഓർക്കപ്പെടുക ഒരുവഴുതി വീഴ്ചയുടെപേരിൽ ആയിരിക്കും. പാവം ജോൺ ടെറിയുടെ ഒരു വീഴ്ച.

 

 കളി മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമും ഓരോ ഗോൾ അടിച്ചു സമനിലയിലായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ ഇതിഹാസ ഗോൾകീപ്പർമാരായ എഡ്വിൻ വാൻ ഡർ സാറിനും പീറ്റർ ചെക്കിനും ആയിരുന്നു വല കാക്കാൻ ഉത്തരവാദിത്വം. യുണൈറ്റഡിനായി മൂന്നാംകിക്ക് എടുത്ത് ക്രിസ്ട്യാനോ റൊണാൾഡോയ്ക്ക് പിഴച്ചു. എന്നാൽ ചെൽസിയുടെ ആദ്യ നാല് കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. ആദ്യ ഒമ്പത് കിക്ക് കഴിഞ്ഞപ്പോൾ റൊണാൾഡോയുടെ നഷ്ടം ഒഴിച്ചുനിർത്തിയാൽ ഇരുടീമും 4-4 എന്ന് സ്കോറിൽ എത്തി. ഇനി അവസാന കിക്ക്, ചെൽസിക്കു വേണ്ടി നിർണായക കിക്ക് എടുക്കാൻ വന്നത് ഇതിഹാസനായകൻ ജോൺ ടെറി. സ്കോർ ചെയ്താൽ ചെൽസി ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായി. എന്നാൽ മോസ്കോയിലെ ചാറ്റൽമഴ വീണുനനഞ്ഞ ലൂഷ്നിക്കീ സ്റ്റേഡിയം പിച്ച് ടെറിയെ ചതിച്ചു. കിക്കെടക്കാൻ വന്ന ടെറി വഴുതിവീഴുകയും കിക്ക് വെളിയിലേക്ക് പോകുകയും ചെയ്തു. സഡ്ഡൻ ഡെത്തിലേക്ക് കടന്ന് മത്സരത്തിൽ നിക്കോളാസ് അൽകയുടെ കിക്ക് തടുത്തു വാൻ ഡർ സാർ മഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. അന്ന് വഴുതിവീണത് ടെറി അല്ല, ചെൽസിയുടെ കൈയ്യിലിരുന്ന് ചാമ്പ്യൻസ് ലീഗ് കിരീടം ആണ്

 

 

Leave a comment