Foot Ball Top News

അണ്ടര്‍ -20 ലോകകപ്പ്: പോളണ്ടിനൊപ്പം മൂന്ന് ടീമുകൾ കൂടി

May 30, 2019

author:

അണ്ടര്‍ -20 ലോകകപ്പ്: പോളണ്ടിനൊപ്പം മൂന്ന് ടീമുകൾ കൂടി

വാര്‍സൗ: അണ്ടര്‍ -20 ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ പോളണ്ടിനൊപ്പം പ്രീക്വാര്‍ട്ടറിലേക്ക് കടന്ന്
ജപ്പാനും കൊളംബിയെയും. ഗ്രൂപ്പ് എയില്‍ നിന്ന് തഹിതിയെ ആറ് ഗോളുകള്‍ക്ക് പരാജപ്പെടുത്തി കൊളംബിയ പ്രീക്വാര്‍ട്ടർ ഉറപ്പിച്ചപ്പോൾ സെനഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് പോളണ്ട് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ജപ്പാന്‍ അഞ്ച് പോയിന്റുമായി നോക്കൗട്ടില്‍ കടന്നത്. അതേസമയം ഇക്വഡോറിനോട് പരാജയപ്പെട്ട മെക്‌സിക്കോയും കൊളംബിയക്കുമുന്നില്‍ കീഴടങ്ങിയ തഹിതിയും മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി.

Leave a comment