Foot Ball Tennis

എറിക്‌സണ് പകരം അസ്സൻസിയോയെ നല്കാൻ ഒരുങ്ങി മാഡ്രിഡ്

May 24, 2019

എറിക്‌സണ് പകരം അസ്സൻസിയോയെ നല്കാൻ ഒരുങ്ങി മാഡ്രിഡ്

ല ലീഗയിലെ മോശം പ്രകടനം ടീമിൽ വമ്പൻ അഴിച്ചു പണി നടത്താൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിക്കുകയാണ്. മധ്യനിരയിൽ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ചും ജർമൻ താരം ടോണി ക്രൂസും ഉണ്ടെങ്കിലും ഇവരുടെ കൂട്ടുകെട്ടിന്റെ വീര്യം അല്പം കുറഞ്ഞു എന്ന് സിദാൻ കരുതുന്നുണ്ട്. അതിനാൽ ടോട്ടൻഹാമിന്റെ ഡാനിഷ് കളിക്കാരൻ ക്രിസ്ത്യൻ എറിക്‌സണെ നോട്ടമിട്ടിരുകകയാണ് സ്പാനിഷ് വമ്പന്മാർ.

എറിക്സൺ ആകട്ടെ തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ഫോമിലും. ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിന്റെ ചുക്കാൻ പിടിച്ചത് ഈ 26 കാരൻ ആണ്. ടോട്ടൻഹാമിനെ പ്രേരിപ്പിക്കാൻ അവരുടെ യുവ പ്രതിഭാസം അസെൻസിയോയെ വിട്ടു നല്കാൻ അവർ ഇപ്പോ തയ്യാറായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. എറിക്സൺന്റെ മാഡ്രിഡിലേക്കുള്ള പോക്കിനെ തടയാൻ ഉള്ള സാമ്പത്തിക ശക്തി ടോട്ടൻഹാമിന്‌ ഇല്ല. അതിനാൽ അസെൻസിയോയെ സ്വീകരിക്കുന്നത് അവർക്കു ഗുണമേ ചെയ്യൂ.

Leave a comment