Cricket cricket worldcup Top News

എം. എസ്. ധോനി ഇന്ത്യയുടെ തുറുപ്പു ഗുലാൻ:സഹീർ അബ്ബാസ്

May 22, 2019

author:

എം. എസ്. ധോനി ഇന്ത്യയുടെ തുറുപ്പു ഗുലാൻ:സഹീർ അബ്ബാസ്

ന്യൂ ഡൽഹി :ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ജീനിയസ് ‘ ആയ എം. എസ്. ധോനി ആയിരിക്കും ഈ വേൾഡ് കപ്പിൽ ഇന്ത്യയുടെ തുറുപ്പു ഗുലാൻ എന്ന് പാകിസ്ഥാന്റെ ‘ബ്രാഡ്മാൻ’ എന്ന് അറിയപ്പെടുന്ന സഹീർ അബ്ബാസ് അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ എക്സ്പീരിയൻസും സ്റ്റമ്പിന് പിന്നിലെ മിന്നൽ പ്രകടനവും ദ്രുത വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും  ടീമിന് ഒരു മികച്ച മുതൽ കൂട്ട് തന്നെയാണ്. 2007 ട്വന്റി-20 വേൾഡ് കപ്പ്‌, 2011 ഐസിസി വേൾഡ് കപ്പ്‌, 2010, 2016 ഏഷ്യ കപ്പ്‌, 2013 ചാമ്പ്യൻസ് ട്രോഫി ധോണിയുടെ നായകത്വത്തിൽ ഇന്ത്യക്ക് നേടാനായി.

സഹീർ അബ്ബാസ് 1969 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റും 62 ഏകദിനങ്ങളും കളിച്ചു.

Leave a comment