Cricket cricket worldcup Top News

2019 വേൾഡ് കപ്പ്‌ ഏറ്റവും ശ്രമകരം :വിരാട് കോലി

May 21, 2019

author:

2019 വേൾഡ് കപ്പ്‌ ഏറ്റവും ശ്രമകരം :വിരാട് കോലി

2019 ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ്‌ ഒരുപക്ഷെ തന്റെ ഏറ്റവും ശ്രമകരമായ വേൾഡ് കപ്പ്‌ ആയിരിക്കാം എന്ന് വിരാട് കോലി. 2011, 2015 വേൾഡ് കപ്പുകളിൽ കളിച്ച കോലിക്ക് 2019 വേൾഡ് കപ്പ്‌ ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യത്തേതാണ്. അതിന്റെ സമ്മർദ്ദം തനിക്കു ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“സമ്മർദ്ദത്തെ അതിജീവിച്ചു കൊണ്ട് ഏറ്റവും മികച്ച കളി പുറത്തെടുക്കുന്നതിനാവും  ഞങ്ങൾ ശ്രമികുക.ഐസിസി ടൂർണമെന്റുകളിൽ മികച്ച പിച്ചുകൾ ആണ് ഒരുക്കുക. അതുകൊണ്ട് തന്നെ മത്സരങ്ങളിൽ ഉയർന്ന സ്‌കോറുകൾ ആവും പിറക്കുക. എന്തിരുന്നാലും 260-270 പരിധിയിൽ ഉള്ള സ്‌കോറുകൾ പ്രതിരോധിക്കാൻ തക്കവണ്ണം മികച്ച ബോളിങ് നിര ഇന്ത്യക്ക് ഉണ്ട് “എന്നും  കോലി പറഞ്ഞു.

Leave a comment