Foot Ball Top News

ക്ലബ്‌ വിടുമെന്ന് സൂചന നൽകി ഹസാഡ്

May 13, 2019

author:

ക്ലബ്‌ വിടുമെന്ന് സൂചന നൽകി ഹസാഡ്

“തീരുമാനം ഞാൻ എടുത്ത് കഴിഞ്ഞിരിക്കുന്നു ” – ട്വിറ്ററിൽ ഹസാഡ് ഇത് പോസ്റ്റ്‌ ചെയ്തപ്പോൾ തൊട്ട് ചെൽസി ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. ലെസ്റ്ററുമായി നടന്നത് അദ്ദേഹത്തിന്റെ പ്രീമിയർ ലീഗിലെ അവസാന മത്സരമായിട്ടാണ് പലരും കണക്കാക്കുന്നത്.

റയൽ മാഡ്രിഡ്‌ ചെൽസി താരത്തെ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഹസാഡ് അവസാനം മാഡ്രിഡീൽ പോകാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. റൊണാൾഡോ പോയതിന്റെ വിടവ് നികത്താൻ എന്ത് കൊണ്ടും പ്രതിഭ ഉള്ള കളിക്കാരനാണ് ഹസാഡ്. 120 മില്യൺ യുറോ ആണ് ചെൽസി കൈമാറ്റ തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹസാർഡിന് പകരക്കാരനായി ഡോട്മുണ്ടിൽ നിന്ന് ക്രിസ്ത്യൻ പുലിസിച്ചേനെ ചെൽസി വാങ്ങി കഴിഞ്ഞിരിക്കുന്നു. ഈ തുകക്ക് മാഡ്രിഡ്‌ ഹസാഡ്ണിനെ vangikkuvo, പുലിസിച്ചിന് ഹസാർഡിനെ പകരം വെക്കാൻ കഴിയുമോ എന്നുള്ളത് കാത്തിരുന്നു കാണണം.

Leave a comment