Editorial Foot Ball Top News

ഇങ്ങനെയും മത്സരങ്ങൾ സാധ്യമോ? മനവും ഹ്രദയവും കവർന്ന് രണ്ടു ടീമുകൾ.ഒടുവിൽ ടോട്ടൻഹാമിന്‌ വിജയവും !!

May 9, 2019

ഇങ്ങനെയും മത്സരങ്ങൾ സാധ്യമോ? മനവും ഹ്രദയവും കവർന്ന് രണ്ടു ടീമുകൾ.ഒടുവിൽ ടോട്ടൻഹാമിന്‌ വിജയവും !!

നിങ്ങൾ ഒരു ഫുട്ബോൾ ആരാധകനാണെങ്കിൽ ഇത്രയും മനോഹരമായ ഒരു രാത്രി നിങ്ങൾ അനുഭവിച്ചിട്ടുണ്ടാവില്ല. നിങ്ങൾ ഈ കളി കാണാത്തവരാണെങ്കിൽ, അതൊരു തീർത്ത തീരാത്ത നഷ്ടവും. അയാക്സ് ടോട്ടൻഹാം മത്സരത്തെ പറ്റി വർണിക്കാൻ വാക്കുകൾ കിട്ടുന്നവരാണെങ്കിൽ, അത് പങ്കു വെക്കുക. തിരിച്ചു വരവുകൾ കൊണ്ട് നടകിയമായ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു ഗംഭീര തിരിച്ചു വരവിന്റെ കഥ മെനഞ്ഞു ടോട്ടൻഹാം. ഇനി നമ്മുക്ക് ഒരു ഓൾ ഇംഗ്ലീഷ് ഫൈനലിന് സാക്ഷ്യം വഹിക്കും.

ആദ്യ പാദത്തിൽ ഒരു എവേയ് ഗോളോടെ വിജയം നേടിയ പിൻബലത്തിൽ അയാക്സ് മത്സരം ആരംഭിക്കുന്നു. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ അവരുടെ കൗമാരക്കാരനായ ക്യാപ്റ്റൻ ഡി ലിച്ച, ഒരു മനോഹര ഹെഡ്ഡ്റിലൂടെ അവരെ വീണ്ടും മുന്നിൽ എത്തിക്കുന്നു. [2-0]. 35 ആം മിനുട്ടിൽ അവരുടെ മൊറോക്കൻ താരം ഹക്കിം സീയെച് ടോട്ടൻഹാം പ്രതിരോധത്തെ നിഷ്പ്രഭമാക്കി വലചലിപ്പിക്കുന്നു. സ്കോർ അപ്പോൾ 3-0. ആദ്യ പകുതിയിൽ വിജയം സുനിശ്ചിതമാക്കി അയാക്സ് ഡ്രസിങ് റൂമിലേക്ക്.

പിന്നീട് നാം കണ്ടത് കണികളുടെയും ലോകത്തിന്റെയും മണവും ഹ്രദയവും കവർന്ന ടോട്ടൻഹാമിനെ ആയിരുന്നു. നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തവന്റെ ആക്രമണം. ആ ആക്രമണത്തിന് മുമ്പിൽ അയാക്സിന്റെ യുവ നിരക്ക് ഉത്തരമില്ലാതെ ആയി പോയി. ഈ സീസണിൽ പി.സ്.ജി. യിൽ നിന്ന് വന്ന ബ്രസീലിയൻ താരം ലൂക്കസ് മോറ ഹാറ്റ് ട്രിക്ക് നേടി [55′, 59′, 90+6′] ടോട്ടൻഹാമിനെ ഫൈനലിൽ എത്തിക്കുന്നു. അദ്ദേഹത്തിന്റെ അവസാന ഗോൾ വന്നതാകട്ടെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലും. ഒരല്പം ഭാഗ്യം അവരെ തുണച്ചില്ലേ എന്ന് ചിലപ്പോൾ തോന്നി പോകും. കാരണം ഹക്കിം സിയാച്ചിന്റെ രണ്ടു ഷോട്ടുകളാണ് ബാറിൽ തട്ടി ഗോൾ അകതെ പോയത്. പക്ഷെ ടോട്ടൻഹാം കാണിച്ച പോരാട്ട വീര്യം എല്ലാ ഭാഗ്യങ്ങളും അർഹിക്കുന്നു.

അയാക്സ് ആരുടേയും സഹതാപം അർഹിക്കുന്നില്ല. അവർ മറിച്ച അവർ കാഴ്ച വെച്ച പ്രകടനം ഒരു പക്ഷെ ടോട്ടൻഹാമിനെകാളും അഭിനന്ദനം അർഹിക്കുന്നു. പണാധിപത്യത്തിൽ മുങ്ങി പോയ ഫുട്ബോളിന് നൽകിയ പ്രതീക്ഷയാണ് ഈ യുവ അയാക്സ് ടീം. ഫുട്ബോൾ ചിലപ്പോൾ അങ്ങനെയാണ്. പ്രതീക്ഷിക്കാത്തതു നിനക്കാത്ത നേരത്തു സംഭവിക്കും. ഒരു പക്ഷെ ലിവർപൂളും അയാക്‌സും ആയിരിക്കും ഈ വർഷത്തിൽ ഏറ്റവും മനോഹരമായ ഫുട്ബോൾ കാഴ്ച വെച്ച രണ്ടു ടീമുകൾ. അവർ ഫൈനലിൽ കേറഞ്ഞതു ഒരു വലിയ വിഭാഗം ആരാധകരെ ഞെട്ടിക്കും എന്ന് തീർച്ച. എന്നാൽ മാരിയോ പോച്ചറ്റിനോ നയിക്കുന്ന ടോട്ടൻഹാം നല്ലൊരു പ്രകടനം ഫൈനലിൽ കാഴ്ച വെക്കും എന്ന് നിസംശയം പറയാം.

Leave a comment

Your email address will not be published. Required fields are marked *