Foot Ball Top News

ആൻഫീല്ഡിലെ ചാവേറുകൾ

May 8, 2019

author:

ആൻഫീല്ഡിലെ ചാവേറുകൾ

നിങ്ങൾക്ക് ഒരു കാര്യം ചെയ്യാൻ സാധിക്കും എന്ന് വിശ്വസിച്ചു കഴിഞ്ഞാൽ അത് പൂർത്തീകരിക്കുന്നതിന് പാതിയോളം എത്തി കഴഞ്ഞു എന്നാണ് തിയോടർ റൂസ്‌വേൾട് പറഞ്ഞിട്ടുള്ളത്. ആൻഫീല്ഡിൽ ബാഴ്‌സലോണക്ക് എതിരെ ലിവർപൂളിന് കൈമുതലായി ഉണ്ടായിരുന്നത് അചഞ്ചലമായ വിശ്വാസവും കാണികളുടെ നിർലോഭമായ പിന്തുണയും ആയിരുന്നു. ആൻഫീൽഡ് എന്നും ഒരു കോട്ട ആയിരുന്നു. അത് ചാമ്പ്യൻസ് ലീഗ് രാത്രികളിൽ അപ്രവേശ്യo ആണ് എന്ന് പലപ്പൊഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആ ഒരു ചരിത്രത്തിലേക്ക് മറ്റൊരു മനോഹരമായ ഏടാണ് ഇന്നലെ ക്ളോപ്പും സംഘവും എഴുതി ചേർത്തത്. ലിവർപൂൾ ആരാധകരുടെ മനസ്സും ബാഴ്‌സയുടെ ഗോൾ വലയും നിറച്ച പ്രകടനം. മുൻ നിര താരങ്ങൾ ആയ സാലയും ഫിർമിനോയും കാഴ്ചക്കാരുടെ സംഘത്തിൽ ഇരിക്കേണ്ടി വന്നിട്ടും ഇത്തരം ഒരു പ്രകടനം കാഴ്ച വക്കാൻ ലിവേർപൂളിന് കഴിഞ്ഞെങ്കിൽ ഒരു കാര്യം വ്യക്തമാണ്, പഴയ പ്രതാപത്തിലേക്ക് ഉള്ള യാത്ര ശരിയായ വഴിയിൽ തന്നെയാണ്‌.

ആദ്യ പാദ മത്സരം 3-0 തോറ്റു എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് പറയുമ്പോഴും അത് മാർക് ട്വൈൻ പറഞ്ഞ ‘ there are lies, bloody lies and then statistics’ എന്ന വരികളെ അന്വർത്ഥമാക്കുന്നത് ആയിരുന്നു. വളരെ മികച്ച രീതിയിൽ കളിച്ച ലിവർപൂൾ ഒരു പക്ഷെ ഫിനിഷിങ് പോരായ്മ കൊണ്ടും മെസ്സി എന്ന ഫുട്ബോൾ ദൈവത്തിന്റെ മിന്നലാട്ടങ്ങൾ കൊണ്ടും മാത്രമാണ് പ്രത്യക്ഷത്തിൽ വലിയ തോൽവി എന്ന്‌ തോന്നും വിധം ഉള്ള സ്കോർ കാർഡ് മുന്നോട്ടു വച്ചത്. രണ്ടാം പാദ ത്തിലേക്ക് വന്നപ്പോൾ ഈ രണ്ടു ഘടകങ്ങളെയും കൈപിടിയിലാക്കാൻ ലിവേർപൂളിന് സാധിച്ചു.

മത്സരാന്ത്യം നടന്ന ഒരു വിശകലനത്തിൽ മൗറീഞ്ഞോ പറഞ്ഞ വാക്കുകൾ പ്രസകതമാണ്. ഈ നേട്ടം ക്ളോപ്പിന്റേതാണ്. കളിയുടെ ആദ്യ നിമിഷങ്ങൾ മുതൽ തുടങ്ങിയ ഗീഗൻ പ്രെസ്സിങ് ബാഴ്സലോണ യുടെ ആക്രമണ വഴികളെ പാടെ തകർത്തു കളഞ്ഞു. ഒരു പക്ഷെ ഒരു ക്രീയേറ്റീവ് മിഡ്ഫീൽഡർ പോലും ഇല്ലാതെ കളിക്കുന്ന അപൂർവം ടീമുകളിൽ ഒന്നാകും ലിവർപൂൾ. കാരണം ലളിതം ആണ്. മാഞ്ചസ്റ്റർ സിറ്റിയുടെയോ ബാഴ്സയുടെയോ പോലെ ഉള്ള കാവ്യാത്മക കളി അഴകുകളെ മാറ്റി നിർത്തി കൊണ്ട് യന്ത്രങ്ങളെ തോല്പിക്കും വിധം ഉള്ള വർക്ക് റേറ്റും ഒത്തിണക്കവും ഉള്ള ഒരു പറ്റം കളിക്കാരുടെ ചുമലിൽ ആണ് ഈ ടീം വർത്തെടുക്കപ്പെട്ടിട്ടുള്ളത്.ക്ളോപ്പിന് വേണ്ടി ചാവേറുകളെ പോലെ കളിക്കാൻ തയ്യാറായി നിൽക്കുന്ന കളിക്കാരെ ഏതൊരു ടീമും കൊതിക്കും. കഴിഞ്ഞ സീസണിൽ ലിവർപൂൾ വിട്ട് ബാഴ്സയിൽ ചേക്കേറിയ കൗട്ടീഞ്ഞോയുടെ അഭാവം ഒരു നിമിഷം പോലും കഴിഞ്ഞ ഒന്നര സീസണിൽ അനുഭവപ്പെട്ടില്ല. പകരം ലഭിച്ചത് ആകട്ടെ വാൻ ഡൈക്ക് എന്ന അതികായനും അല്ലിസൻ എന്ന ഗോൾ കീപ്പറും.

ഒരു വേള ലിവർപൂൾ ഈ സീസണിൽ കിരീടങ്ങൾ ഒന്നും നേടിയിലെന്നു വരാം. എങ്കിലും ലിവർപൂൾ ജയിക്കേണ്ടത് ഫുട്ബോളിന്റെ ആവശ്യം ആണ്, പ്രീമിയർ ലീഗിന്റെ ആവശ്യം ആണ്. യുവതാരങ്ങക്ക് അവസരം നൽകുന്ന , ഓരോ സീസണിലും തങ്ങളുടെ പ്രോജെക്ടിന് പോഷകമായേക്കാവുന്ന കളിക്കാരെ കണ്ടെത്തി അവരെ വാർത്തെടുത്തു , വിജയം ഒരു പ്രക്രിയ ആണ് എന്ന് ഉത്തമ ബോധ്യത്തോട് പ്രവർത്തിക്കുന്ന മാനേജ്മെന്റും പ്രശംസ അർഹിക്കുന്നു, വൂദ്‌വാർഡ് അടക്കമുള്ള യുനൈറ്റഡ് മാനേജ്മെന്റിന് ഒരു പാഠവും.

From doubters to believers. ലിവർപൂൾ പാളയത്തിലേക്ക് എത്തിയ ക്ളോപ്പിന്റെ ആദ്യ പത്രസമ്മേളനത്തിൽ പൊങ്ങി വന്ന വരികൾ. ഇന്ന് നാല് കൊല്ലത്തിനിപ്പുറം ഒരു വലിയ ‘വിശ്വാസി സമൂഹം’ ക്ളോപ്പിന് ചുറ്റും ഉടലെടുത്തു കഴഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *