കേദാർ ജാദവിന് പരുക്ക്: ലോകകപ്പിന് മുൻപ് ഇന്ത്യക്ക് നിരാശ
ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഇത് അത്ര സുഖകരമല്ല. ലോകകപ്പിന് ഇനി ഒരു മാസം കൂടിയുള്ളപ്പോൾ ആണ് കേദാറിന് പരുക്കേറ്റത്. കിങ്സ് ഇലവനെതിരെ നടന്ന മത്സരത്തിൽ ആയിരുന്നു പരുക്കേറ്റത്.തോളിനു പരുക്കേറ്റ കേദാർ ജാദവിന് തുടർന്നുള്ള ഐ പി ൽ മത്സരങ്ങൾ നഷ്ട്ടമാകും.വിശദമായ പരിശോധനകൾക്കും സ്കാനിംഗ് ഓക്കേ കഴിഞ്ഞാലേ കളിക്കാൻ ആകുമോ എന്ന കാര്യം പറയാനാകൂ എന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.ഐ പി എല്ലിലെ പ്രകടനവും അത്ര നല്ലതായിരുന്നില്ല.12 കളികളിൽ നിന്നും 162 റൺസ് മാത്രമാണ് നേടിയത്.അഥവാ പരുക്ക് ഭേദമായില്ലെങ്കിൽ ഇന്ത്യക്ക് മറ്റൊരു താരത്തെ നോക്കേണ്ടിവരും.
അങ്ങനെ വന്നാൽ ഏറ്റവും സാധ്യത റിഷബ് പന്തിനാണ്.റിഷബിനെ തന്നെയാണ് ഇന്ത്യ സ്റ്റാൻഡ് ബൈ പ്ലയെർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്.ഇപ്പോൾ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ട്വീറ്റുകൾ പരുക്കേറ്റ കേദാറിന് പകരം മറ്റാരെങ്കിലും ടീമിൽ എടുക്കണം എന്നാണ്.കാരണം എപ്പോഴും പരുക്കിന്റെ പിടിയിൽ ആകാൻ ഏറ്റവും സാധ്യത ഉള്ള കളിക്കാരൻ ആണ് കേദാർ ജാദവ് എന്നതാണ്.