Foot Ball Top News

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയൊരു സൂപ്പർഹീറോ

May 5, 2019

author:

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയൊരു സൂപ്പർഹീറോ

 

 

അയൺമാൻ ബാറ്റ്മാൻ ശ്രേണിയിലേക്ക് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി. തൻറെ കരിയർ തുടങ്ങിയ കാലം മുതൽ വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായി നിലനിൽക്കാൻ ക്രിസ്റ്റ്യാനോ ശ്രമിച്ചിട്ടുണ്ട്. അവഞ്ചേഴ്സും ജസ്റ്റിസ് ലീഗും തരംഗം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത തൻറെ വിപണനതന്ത്രം ആക്കി മാറ്റാൻ തയ്യാറായിരിക്കുകയാണ് അദ്ദേഹം. അതിനായി “ക്രിസ്റ്റ്യാനോ റൊണാൾഡോസ് സ്ട്രൈക്ക് ഫോഴ്സ് 7” എന്ന പേരിൽ ഒരു കോമിക് സംരംഭം തന്നെ റൊണാൾഡോ ആരംഭിച്ചിരിക്കുന്നു.

 

അതിനായി ഇന്നലെ ക്രിസ്റ്റ്യാനോ തൻറെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ സ്ട്രൈക്ക് 7ന്റെ ട്രെയിലർ റിലീസ് ചെയ്തു. “ഫുട്ബോൾ  സംസ്കാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പോലെയാണ് സൂപ്പർഹീറോ കഥാപാത്രങ്ങളും, അതുകൊണ്ട് ഇത്തരം ഒരു സംരംഭവും ആയി എൻറെ ആരാധകരുടെ മുന്നിലേക്ക് കടന്നു വരുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.” തൻറെ ഒഫീഷ്യൽ വെബ്സൈറ്റിൽ ക്രിസ്ത്യാനോ ഇങ്ങനെ കുറിച്ചും. കോമിക് പുസ്തകങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്, ഈ വർഷാവസാനത്തോടെ ആനിമേറ്റഡ് സീരീസും വരുന്നതാണ്.

 

 

Leave a comment