Cricket IPL Top News

ഫിറോഷ കോട്‌ലയിൽ ചാരമായി രാജസ്ഥാൻ

May 4, 2019

author:

ഫിറോഷ കോട്‌ലയിൽ ചാരമായി രാജസ്ഥാൻ

നിർണായക മത്സരത്തിൽ പൊരുതാൻ പോലും നിൽക്കാതെ രാജസ്ഥാൻ പുറത്തായി.ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 115 നേടി.വിജയത്തിലേക്ക് ബാറ്റുവീശിയ ഡൽഹി 5 വിക്കറ്റ് ശേഷിക്കെ വിജയം കണ്ടു.ഇതോടെ ഡെൽഹിക്കും ചെന്നൈക്കും 18 പോയിന്റ് വീതം ആയി.നെറ്റ് റൺ റേറ്റിൽ ആണ് ചെന്നൈ ഒന്നാം സ്ഥാനത്തായത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് വൻ തകർച്ചയാണ് നേരിടേണ്ടിവന്നത്.സ്മിത്തും കൂടി നാട്ടിലേയ്ക്ക് മടങ്ങിയതോടെ രാജസ്ഥാന് വമ്പനടിയായി.കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ സ്കോർ വെറും 115 റൺസിലേക്ക് ഒതുങ്ങി.മുനിരക്ക് പിടിച്ചുനിൽകാനാകാതെ വന്നതോടെ കൂട്ടത്തകർച്ചയിലേയ്ക്ക് രാജസ്ഥാൻ കൂപ്പുകുത്തി വീണു.രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത് 3 പേർ മാത്രമാണ്.റയാൻ പരാഗിന്റെ ചെറുത്തുനിൽപ്പും കൂടി ഇല്ലായിരുന്നെങ്കിൽ സ്കോർ ഇതിലും താഴെപോയേനെ.49 പന്തിൽ 4 ഫോറും 2 സിക്സും അടക്കമാണ് 50 റൺസ് പരാഗ് നേടിയത്.ലിവിങ്സ്റ്റൺ,ശ്രേയസ് ഗോപാലും ആണ് രണ്ടക്കം കടന്ന മറ്റു രണ്ടുപേർ.ഡൽഹി ബൗളിങ്ങിൽ റബാഡ ഇല്ലാതിരുന്നിട്ടും അതൊന്നും ഡൽഹി അറിഞ്ഞില്ല.ബൗളർമാർ കളം നിറഞ്ഞു കളിച്ചു.ഡൽഹിക്ക് വേണ്ടി അമിത് മിശ്ര 4 ഓവറിൽ 17 റൺസിന്‌ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ,4 ഓവറിൽ 38 റൺസിന്‌ 3 വിക്കറ്റ് ഇഷാന്ത് ശർമ്മ നേടി.ട്രെന്റ് ബൗൾട് 27 റൺസിന്‌ 2 വിക്കറ്റു വീഴ്ത്തി.

115 റൺസ് എന്ന സ്കോർ പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് സ്കോർ 28 ൽ നിൽക്കേ 2 വിക്കറ്റ് നഷ്ടമായപ്പോൾ ഒന്നു പേടിച്ചു.പക്ഷെ റിഷാബ് പന്തും ശ്രെയസ് അയ്യരും ചേർന്ന് വല്യ തകർച്ച ഒഴിവാക്കി.38 പന്തിൽ 53 റൺസാണ് റിഷാബ് പന്ത് നേടിയത്.5 സിക്സും 2 ഫോറും അടക്കമാണ് പന്തിന്റെ ഇന്നിങ്‌സ്.ശിഖർ ധവാൻ 15 റൺസും,ശ്രെയസ് അയ്യർ 15 റൺസും,ഇൻഗ്രാം,റുഥർഫോർഡ് എന്നിവർ 12,11 റൺസ് വീതം നേടി.രാജസ്ഥാൻ ബൗളെർമാർക്ക് പ്രതിരോധിക്കാവുന്ന സ്കോർ അല്ലായിരുന്നു.എന്നിട്ടും ഇഷ് സോധി 3 വിക്കറ്റും,ശ്രെയസ് ഗോപാൽ എന്നിവർ 2 വിക്കറ്റും നേടി.

Leave a comment