Foot Ball Top News

കാര്ഡിഫ് സിറ്റി – ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചു. 

April 21, 2019

author:

കാര്ഡിഫ് സിറ്റി – ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചു. 

      കാര്ഡിഫ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജീനി വനൽഡും, ജെയിംസ് മിൽനർ എന്നിവരാണ് ലിവർപൂൾ നു വേണ്ടി വല കുലുക്കിയത്.

 

       ഗോളുകൾ ഒന്നും വീഴാതിരുന്ന ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചിരുന്നു. വലതു വിങ്ങിൽ നിന്നു അലക്സാണ്ടർ അര്ണോൽഡിന്റെ ഒരു മികച്ച ക്രോസ്സ് 30 ആം മിനുറ്റ് ഇൽ സാഡിയോ മാനെ ക്ക് ലഭിച്ചെങ്കിലും കൃത്യതയോട് കൂടി ഷോട്ട് ഉതിർക്കാൻ കഴിഞ്ഞില്ല. 32ആം മിനുറ്റ്ലും 35ആം മിനുറ്റ്ലും  മുഹമ്മദ് സലാഹ് ക്കു ലഭിച്ച അവസരങ്ങളും പാഴായി. 43ആം മിനുറ്റ് ഇൽ കാർഡിഫ്‌ണ് കോർണർ ഇൽ നിന്നും വളരെ മികച്ച അവസരം കിട്ടിയെങ്കിലും നിയസ്സേ യുടെ ഹെഡ്ർ അലിസൻ ഗോൾ പോസ്റ്റിനു മുകളിലൂടെ കുത്തി അകറ്റി.

 

        രണ്ടാം പകുതി കാര്ഡിഫ് ന്റെ മുന്നേറ്റങ്ങളോടെ ആണ് തുടങ്ങിയത്. 56ആം മിനുറ്റ് ഇൽ അലക്സാണ്ടർ അർണോൾഡ് എടുത്ത കോർണർ കിക്ക്‌ ഇൽ വനൽഡും തൊടുത്ത ഷോട്ട് ഗോൾകീപ്പറെ നിഷ്പ്രഭം ആക്കി കൊണ്ട് വലയിൽ തുളച്ചു കയറുകയായിരുന്നു. തുടർന്നു കളിയുടെ മൊത്തം ടെമ്പോ ഉയർത്തിയ ലിവർപൂൾ ഒന്നിന് പുറകെ ഒന്നായി അവസരങ്ങൾ തുറന്ന് എടുത്തു കൊണ്ടിരുന്നു. 64ആം മിനുറ്റ് ഇൽ മോറിസോണ് ലഭിച്ച സുവരണവസരം കാര്ഡിഫ് നായകൻ നു മുതലാക്കാൻ സാധിച്ചില്ല.

 

        കളിക്കിടെ പകരക്കാരൻ ആയി ഇറങ്ങിയ ഫാബിൻഹോ ക്കു പറ്റിയ പരിക്ക് ലിവർപൂൾ പാളയത്തിൽ ചെറിയ ഒരു ആശങ്ക സൃഷ്ടിച്ചു. 80ആം മിനുറ്റ് ഇൽ സാലഹയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ജെയിംസ് മിൽനർ പൂർണ ആത്മവിശ്വാസത്തോടെ വലതു മൂലയിലേക്ക് അടിച്ചു കയറ്റി.

 

      2 ഗോൾന്റെ മേധാവിത്വം  ലിവർപൂൾന്റെ ‘ഹെവി മെറ്റൽ’ ശൈലിക്കു മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. 89ആം മിനുറ്റ്ൽ ലീഡ് ഉയർത്താൻ ലിവേർപൂളിന് കിട്ടിയ അവസരം കാര്ഡിഫ് ഗോൾ കീപ്പർ കാതെറിഡ്ജ് ന്റെ മികവു കൊണ്ട് അകന്നു നിന്നു.

 

        പോയിന്റ് പട്ടികയ്യിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തിയ ലിവേർപൂളിന് ഇനി സീസണ്ൽ മൂന്ന് മല്സരങ്ങൾ ആണ് ബാക്കിയുള്ളത്.
Leave a comment